വാട്‌സ് ആപ്പിന്റെ ജനപ്രീതി വര്‍ധിപ്പിച്ച് രസകരമായ സ്റ്റിക്കറുകള്‍; റമദാന്‍ ആശംസകള്‍ നേരാനും വാട്‌സ് ആപ്പിന്റെ ട്രെന്‍ഡിംഗ് ഫീച്ചര്‍, കൗതുകരമായ വാട്‌സാപ്പ് സ്റ്റിക്കേര്‍സ് എങ്ങനെ ഡൗണ്‍ലോര്‍ഡ് ചെയ്യാം

ചെന്നൈ: (www.kvartha.com 06.05.2019) രസകരമായ ഫീച്ചറുകള്‍ ഉണ്ടെന്ന കാരണത്താല്‍ തന്നെ എന്നും വാട്‌സ് ആപ്പ് ജനമനസ്സില്‍ ഇടം പിടിച്ച് വളരുകയാണ്. ഇപ്പോഴിതാ റമദാന്‍ മാസത്തില്‍ പങ്കുവെക്കാവുന്ന സ്റ്റിക്കറുകളും ലഭ്യമായിരിക്കുകയാണ്. ഉത്സവ നാളുകളിലും മറ്റ് സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് വാട്‌സ് ആപ്പ് വഴി സ്റ്റിക്കറുകള്‍ അയക്കാം. എന്നാല്‍ വാട്‌സ് ആപ്പ് സ്വന്തമായി റമദാന്‍ സ്റ്റിക്കറുകള്‍ പുറത്തിറക്കിയില്ലെങ്കിലും മറ്റ് ആപ്പുകളില്‍ നിന്നും സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

റമദാന്‍ സ്റ്റിക്കറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടേത് ഇങ്ങനെയാണ്:-

വാട്‌സ് ആപ്പ് തുറക്കുക. ടൈപ്പിങ് സ്‌പേസിന് ഇടതുവശത്തുള്ള ഇമോജി ഐക്കണ്‍ ക്ലിക്ക് ചെയ്യതതിന് ശേഷം ഇമോജികള്‍ക്ക് താഴെയുള്ള സ്റ്റിക്കര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ നിരവധി സ്റ്റിക്കറുകള്‍ കാണാന്‍ കഴിയും. അതില്‍ ഏറ്റവും താഴെ ഗെറ്റ് മോര്‍ സ്റ്റിക്കേഴ്‌സ് എന്ന് കാണാം. അത് തിരഞ്ഞെടുത്താല്‍ നേരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്കാണ് പോകുന്നത്.

Ramadan WhatsApp stickers: Here is how to download and install Ramadan stickers, chennai, News, National, Social Network, Whatsapp, Ramadan, Technology, Religion

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാട്‌സ് ആപ്പ് സ്റ്റിക്കറുകള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി വാടസ് ആപ്പ് സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ കാണാം. പ്ലേ സ്റ്റോറിന്റെ സെര്‍ച്ച് ബാറില്‍ വാട്‌സ് ആപ്പ് സ്റ്റിക്കര്‍ ആപ്പ് എന്ന് കാണാം. ഇതോടൊപ്പം റംസാന്‍ എന്ന് കൂടി ചേര്‍ത്ത് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് നിരവധി റംസാന്‍ സ്റ്റിക്കര്‍ ആപ്പുകള്‍ കാണാം. അതില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യാം.

Ramadan WhatsApp stickers: Here is how to download and install Ramadan stickers, chennai, News, National, Social Network, Whatsapp, Ramadan, Technology, Religion

ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് തുറക്കുമ്പോള്‍ റംസാന്‍ സ്റ്റിക്കര്‍ പായ്ക്കുകളുടെ പട്ടിക കാണാന്‍ സാധിക്കും. അതില്‍ നിന്നും ഇഷ്ടമുള്ളവ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പിലെ സ്റ്റിക്കറുകള്‍ ഇഷ്ടമായില്ലെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റൊരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ വാട്‌സ് ആപ്പില്‍ ഉപയോഗിക്കാന്‍ പ്രസ്തുത സ്റ്റിക്കര്‍ ആപ്പ് ഫോണില്‍ തന്നെ വേണം. ആ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ സ്റ്റിക്കറുകളും ഉപയോഗിക്കാന്‍ സാധിക്കില്ല. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramadan WhatsApp stickers: Here is how to download and install Ramadan stickers, chennai, News, National, Social Network, Whatsapp, Ramadan, Technology, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?