ലഡാക്കില്‍ മാധ്യമ പ്രവര്‍ത്തകരെ പണം നല്‍കി സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം: പ്രസ്‌ക്ലബിന്റെ പരാതിയില്‍ കേസ്
(www.evisionnews.co) ലഡാക്കില്‍ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ബി.ജെ.പി. പണം വാഗ്ദാനം ചെയ്തെന്ന ലഡാക്ക് പ്രസ് ക്ലബിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണിത്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ട്.
ലേയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമോ എന്നറിയാന്‍ ജില്ലാ കോടതിയെ സമീപിച്ചങ്കിലും കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോളിംഗ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബി.ജെ.പി നിലപാട്. വിഷയത്തില്‍ പ്രസ് ക്ലബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന പറഞ്ഞിരുന്നു. ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബി.ജെ.പിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും മറ്റ് നേതാക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു ലഡാക് പ്രസ് ക്ലബ് പരാതിയില്‍ പറഞ്ഞത്.
Powered by Info News For You
Comments
Post a Comment