ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവം; സമ്മര്‍ദ്ദത്തിനൊടുവില്‍ പോലീസ് കേസെടുത്തു

കൊല്ലം: (www.kvartha.com 10.05.2019) കൊല്ലം പരിമണത്ത് ദളിത് യുവാവിനെ ബിജെപി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സമ്മര്‍ദ്ദം മുറുകിയതോടെയാണ് പോലീസ് കേസെടുക്കാന്‍ തയായറായത്. പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 3ആം തീയതി പരിമണം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം പ്രതി അനി ഒളിവില്‍ പോയിരുന്നു.

യുവാവിനെ എടുത്ത് നിലത്ത് അടിക്കുന്ന വീഡിയോ സ്വകാര്യ ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സുഹൃത്തിനെ അസഭ്യം വിളിക്കുകയും കളിയാക്കുകയും ചെയ്തത് ചോദ്യം ചെയ്യതിനാണ് കല്‍പണിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനമേറ്റത്. നേരത്തെ കളക്ടര്‍ ഇടപെട്ടിട്ടും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചവറ പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം വധശ്രമത്തിന് പോലീസ് കേസെടുത്തില്ല. 341, 294ബി, 323 ഐപിസി, പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിയമം, എന്നിവ പ്രകാരമാണ് കൊല്ലം ചവറ പോലീസ് കേസെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, News, Kerala, Youth, BJP, Assault, Police, Case, assault For Dalit Youth; Case Registered against BJP worker. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?