റീപോളിംഗ്; കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷയും പരിശോധനയും, വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം, വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റിമാത്രം പോളിംഗ് സ്റ്റേഷനകത്തേക്ക് പ്രവേശിക്കുക, വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കും
കാസര്‍കോട്: (www.kasargodvartha.com 18.05.2019) കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഞായറാഴ്ച റീപോളിംഗ് നടക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ജി യു പി സ്‌കൂള്‍ കൂളിയാട്ടില്‍ ശക്തമായ പോലീസ് സുരക്ഷ ഒരുക്കും. 133 കേരള പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കും. വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു തത്സമയം വീക്ഷിക്കും. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പു വരുത്തും.
വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റിമാത്രം പോളിങ് സ്റ്റേഷനകത്തേക്ക് പ്രവേശിക്കുക
പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബി എല്‍ ഒയില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റിമാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവുയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം: ജില്ലാ കളക്ടര്‍
കാസര്‍കോട്: സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം അല്ലാത്ത പക്ഷം വോട്ടു ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.
പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കോ, പോസ്റ്റോ ഫീസോ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രകാരം നല്‍കിയിട്ടുള്ള സ്മാര്‍ട് കാര്‍ഡ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, എംപിമാര്‍ക്കും എംഎല്‍ എമാര്‍ക്കും നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Poll, Voters list, Trending, Repolling; Heavy security in Polling booths
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment