ഉണ്ണിത്താനും അനുയായികള്‍ക്കുമെതിരെ പരാതി; ഫോണില്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിപ്പെട്ടത് കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പൃഥ്വിരാജിന്റെ ഭാര്യ, അസഭ്യ ശബ്ദസന്ദേശത്തിന്റെ സിഡി സിഐക്കു കൈമാറി
കൊല്ലം: (www.kvartha.com 14.05.2019) രാജ്മോഹന്‍ ഉണ്ണിത്താനും അനുയായികള്‍ക്കുമെതിരെ പരാതിയുമായി കോണ്‍ഗ്രസ് കുണ്ടറ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായ പൃഥ്വിരാജിന്റെ ഭാര്യ രംഗത്ത്. ഫോണില്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് ആരോപണം. പൃഥ്വിരാജിന്റെ ഭാര്യ രമാദേവി, കൊല്ലം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരെ വന്ന അസഭ്യ ശബ്ദസന്ദേശത്തിന്റെ സിഡി കുണ്ടറ സിഐക്ക് കൈമാറി. പരാതിയില്‍ സിഐ തുടര്‍അന്വേഷണം നടത്തും.
നേരത്തേ പൃഥ്വിരാജ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്ന് ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഉണ്ണിത്താനും സഹായികളും താമസിച്ച മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്ന് പൃഥ്വിരാജ് പണം മോഷ്ടിച്ചുവെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ ഉണ്ണിത്താന്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ്, മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

രൂപ മോഷ്ടിച്ചുവെന്ന പരാതിയില്‍ പൊലീസില്‍ മൊഴി നല്‍കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല. മേല്‍പ്പറമ്പ് എസ്ഐ, ഉണ്ണിത്താനെ ഫോണില്‍ ബന്ധപെട്ടു. കാസറഗോഡ് എത്തിയ ശേഷം മൊഴിനല്കാമെന്നാണ് ഉണ്ണിത്താന്‍ അറിയിച്ചത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Police, Case, Threat phone call, Congress, Election, Finance, Ramesh Chennithala, Mullappalli Ramachandran, threatening phone calls, ramadevi against rajmohan unnithan

Powered by Info News For You
Comments
Post a Comment