രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകന്‍ രാജീവ് ഗാന്ധിയാണെന്ന് അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ
ന്യൂഡല്‍ഹി: (www.kvartha.com 06.05.2019) അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അകാലിദള്‍ ദേശീയ വക്താവ് മഞ്ജീന്ദര്‍ സിങ് സിര്‍സ രംഗത്ത്. രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധിയെന്ന വിവാദപരാമര്‍ശമാണ് സിര്‍സ നടത്തിയത്.
നമ്പര്‍ വണ്‍ അഴിമതിക്കാരനായാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് അകാലിദളും രാജീവ് ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദര്‍ സിങ് സിര്‍സയുടെ ആരോപണം.
ഒരു നിശ്ചിത സമുദായത്തിനെതിരെ ആസൂത്രിത കൂട്ടക്കൊലപാതകം ഒരുക്കിയ ലോകത്തിലെ ഏക പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദര്‍ സിങ് സിര്‍സ പറയുകയുണ്ടായി. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോഡിയുടെ പരാമര്‍ശം തികച്ചും ശരിയാണെന്നും മഞ്ജീന്ദര്‍ പറഞ്ഞു. സിഖുകാരുടെ വംശഹത്യ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുകയും ചെയ്തതായി മഞ്ജീന്ദര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെറ്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതെന്തെന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഉന്നയിച്ചതോടൊപ്പം 1984 ലെ വര്‍ഗീയ കലാപങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുതാപം പ്രകടിപ്പിക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും മഞ്ജീന്ദര്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാജീവ് ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും മോഡി നിശിതമായി വിമര്‍ശിച്ചത്. ഇതിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് തിരിച്ചടിച്ച് രാഹുല്‍ രംഗത്ത് വന്നു. രാജീവ് ഗന്ധിയുടെ രക്തസാക്ഷിത്വത്തിനെ അപമാനിച്ചെന്നും അമേത്തിയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Rajiv Gandhi was India’s biggest mob lyncher’, says Akali Dal leader, New Delhi, News, Allegation, Controversy, Politics, Criticism, Congress, Prime Minister, Narendra Modi, Rahul Gandhi, Priyanka Gandhi, National.

Powered by Info News For You

Comments
Post a Comment