പിരിഞ്ഞുകഴിയുന്ന ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു
തിരുവനന്തപുരം: (www.kvartha.com 01.05.2019) പിരിഞ്ഞുകഴിയുന്ന ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആസിഡ് കുഴിച്ച് ജീവനൊടുക്കിയത്. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Killed, Murder, Suicide, Husband, Husband commit suicide after murdering wife.
ഏഴ് വര്‍ഷമായി പിണങ്ങി രണ്ടിടത്തായി കഴിയുകയായിരുന്നു ഇരുവരും. രാവിലെ നിര്‍മല താമസിച്ചിരുന്ന വീട്ടിലെത്തിയ ശിവാനന്ദന്‍ നിര്‍മലയുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ഇയാള്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. നിര്‍മല തല്‍ക്ഷണം മരിച്ചു. ഇതിന് പിന്നാലെ ശിവാനന്ദന്‍ ആസിഡ് കുടിക്കുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട പോലീസെത്തി ശിവാനന്ദനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുത്തിടെ നിര്‍മലയ്ക്ക് സര്‍ക്കാരില് നിന്നും ഒരു വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവം നടക്കുമ്പോള് ദമ്പതികളുടെ മക്കളും പരിസരത്തുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Killed, Murder, Suicide, Husband, Husband commit suicide after murdering wife.
Powered by Info News For You

Comments
Post a Comment