കേദാര്‍നാഥിലെ ഏകാന്ത ധ്യാനം പൂര്‍ത്തിയായി; ക്ഷേത്ര ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ബദരീനാഥിലേക്ക്

കേദാര്‍നാഥ്: (www.kvartha.com 19.05.2019) പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ ഏകാന്ത ധ്യാനം പൂര്‍ത്തിയായി. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലായിരുന്ന മോദിയുടെ ഏകാന്ത ധ്യാനം. ധ്യാനം അവസാനിപ്പിച്ച നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹം ബദരിനാഥിലേക്ക് പോകുമെന്നും അറിയിച്ചിരിക്കുന്നു.

National, News, Prime Minister, Temple, Visit, Narendra Modi, Election, Election Commission, The solitude of Kedarnath was completed, After the temple vision, Prime Minister goes to Badrinath

കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം നടത്തും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മോദിയുടെ ധ്യാനത്തിനായി രുദ്രാ ഗുഹയുടെ പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. പ്രധാന മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.

ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Prime Minister, Temple, Visit, Narendra Modi, Election, Election Commission, The solitude of Kedarnath was completed, After the temple vision, Prime Minister goes to Badrinath


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?