കെ സുരേന്ദ്രനെ തോല്‍പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ആ പ്രമുഖ ബി ജെ പി നേതാവ് ആര്? ബി ജെ പിയില്‍ വിവാദം കത്തുന്നു; ഗുരുതര ആരോപണവുമായി മുന്‍ യുവമോര്‍ച്ചാ നേതാവ് രംഗത്ത്
പത്തനംതിട്ട: (www.kvartha.com 21.05.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ തോല്‍പ്പിക്കുവാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു ഗ്രൂപ്പുകാര്‍ ശ്രമിച്ചുവെന്ന ആരോപണവുമായി മുന്‍ യുവമോര്‍ച്ചാ നേതാവ് രംഗത്ത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തിലാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്.
പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ സ്വന്തം ഗ്രൂപ്പിലെ നേതാക്കളോട് ആവശ്യപ്പെട്ടിട്ട് ബി.ജെ.പിക്ക് കിട്ടേണ്ട വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി എന്ന പ്രസ്താവന ഇറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ വിരലിലെണ്ണാവുന്ന മുരളീധരന്‍ ഗ്രൂപ്പിലെ നേതാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരേന്ദ്രന്‍ ജയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടിവരുമെന്ന തോന്നലുള്ള ഗ്രൂപ്പ് നേതാക്കളാണ് അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയതെന്നും സാം ആരോപിക്കുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും പണം കൈപ്പറ്റി എന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ പത്തനംതിട്ടയിലെ ജനങ്ങള്‍ ഈ വോട്ട് കച്ചവട സാധ്യത മുന്‍കൂട്ടി മനസിലാക്കിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍ യുവമോര്‍ച്ചാ നേതാവ് അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഈ പിള്ള ഒരു നല്ല നടനാണ് , സ്വന്തം ഗ്രൂപ്പ് നേതാക്കന്‍മാരോട് പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ട് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ബിജെപിക്ക് കിട്ടേണ്ട വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി എന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നു. പിള്ളെച്ചോ പത്തനംതിട്ടയിലെ ജില്ലാ നേതൃത്വം ഒന്നടങ്കം കോണ്‍ഗ്രസിനല്ലേ വോട്ട് ചെയ്തത്.
ജില്ലയില്‍ വിരലില്‍ എണ്ണാവുന്ന മുരളിധരന്‍ ഗ്രൂപ്പുകാരെ മാത്രമേ തെരഞ്ഞെടുപ്പ് ഗോധയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞൊള്ളു. പിന്നെ ഇതൊക്കെ പറയാന്‍ ഞാന്‍ ആരാണ് എന്ന് ചോദിച്ചാല്‍ പത്തനംതിട്ടയിലെ ഒരോ ബിജെപി നേതാവിനെയും പേര് എടുത്തു പറയാന്‍ കഴിയുന്ന ആള്‍ തന്നെയാണ് ഞാന്‍, കഴിഞ്ഞ കാലങ്ങളില്‍ നിങ്ങളില്‍ ഒരാളായിരുന്നു ഞാനും.
ജില്ലയിലെ പ്രമുഖരായ കൃഷ്ണദാസ് ഗ്രൂപ്പുകാര്‍ സുരേന്ദ്രന്‍ ജയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും എന്ന തോന്നലുകാര്‍ ആയിരുന്നു, സുരേന്ദ്രന്‍ ഇങ്ങോട്ട് പണിതരുന്നതിന് മുന്‍പ് അങ്ങോട്ട് പണി നല്‍കുക എന്ന ശത്രു സംഹാര തത്വം അവര്‍ ഉപയോഗിച്ചു. പക്ഷെ ഇതില്‍ ചില ഗ്രൂപ്പ് മനേജര്‍മാര്‍ ഈ തക്കം നോക്കി, ആന്റോയുടെ കൈയില്‍ നിന്ന് നല്ല കനം ഉള്ള കിഴിയും മേടിച്ചു. പക്ഷേ പത്തനംതിട്ടയിലെ ജനങ്ങള്‍ നിങ്ങളുടെ ഈ വോട്ട് കച്ചവട സാധ്യത മുന്‍കൂട്ടി മനസിലാക്കി അവര്‍ തെരഞ്ഞെടുപ്പില്‍ ഹൃദയപക്ഷത്തോട് ഒപ്പം നിന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New arguments in Pathanamthitta constituency against BJP state leadership, Pathanamthitta, News, Politics, Lok Sabha, Election, Trending, K. Surendran, Allegation, Facebook, Post, Criticism, BJP, Congress, Kerala.

Powered by Info News For You

Comments
Post a Comment