പാലക്കാട്ടെ പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല: മാധ്യമ വാര്‍ത്തക്കെതിരെ എം.ബി രാജേഷ്
പാലക്കാട് (www.evisionnews.co): പാലക്കാട്ടെ പരാജയത്തിന് പിന്നില്‍ ഗൂഢോലോചനയുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്ത തെറ്റാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി രാജേഷ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നാണ് മറുപടി നല്‍കിയത്.
ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് സംബന്ധിച്ച വിവാദത്തില്‍ ഗൂഢാലോചനയുണ്ടായോ എന്ന അവരുടെ ചോദ്യത്തിന് അതില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇല്ലാത്ത സംഭവം കെട്ടിച്ചമച്ചതാണെന്നും അന്നു തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്ന കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പാലക്കാട്ടെ പരാജയത്തിനു പിന്നില്‍ ഗൂഢാലോചന എന്ന് താന്‍ പറഞ്ഞതായാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈതലക്കെട്ട് ഒറ്റനോട്ടത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ടീയമാണ്. അതൊന്നും വ്യക്തിപരമായി കണക്കാക്കാറില്ലെന്നും എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment