കാമുകി കാരണം പരീക്ഷയില്‍ പരാജയപ്പെട്ടു; നഷ്ടപരിഹാരം വേണമെന്ന വിചിത്ര ആവശ്യവുമായി കാമുകന്‍

ഔറംഗബാദ്: (www.kvartha.com 16.05.2019) കാമുകി കാരണം പരീക്ഷയില്‍ തോറ്റെന്നും അതിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കാമുകന്‍. ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ 21കാരനാണ് ഇക്കാരണത്താല്‍ കാമുകിക്കെതിരെ കേസുമായിഎത്തിയത്. കാമുകി നിരന്തരം തന്നെ ശല്യപ്പെടുത്തിയതാണ് പരീക്ഷയില്‍ തോല്‍ക്കാന്‍ കാരണമെന്നും കാമുകന്‍ പറഞ്ഞു.

അതിനാല്‍ പെണ്‍കുട്ടി പകരമായി ഫീസ് അടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടത് കാരണം നാല് വര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ നിര്‍ത്തേണ്ട അവസ്ഥയിലാണെന്ന് ഔറംഗബാദുകാരനായ കാമുകന്‍ പറഞ്ഞു. അതിന് പകരമായാണ് ആദ്യ വര്‍ഷത്തെ ഫീസ് കാമുകി അടക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്.

Medical Student Failed In Exam & Demanded Fee From His Girlfriend For Distracting Him, Maharashtra, News, National, Examination, Humor, Student

എന്നാല്‍ പെണ്‍കുട്ടി കാമുകന്റെ ആവശ്യം നിരസിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കാമുകി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കാമുകന്‍ ഭീഷണിയുമായി രംഗത്തെത്തി. പെണ്‍കുട്ടിയെ കുറിച്ചും വീട്ടുകാരെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചു. മാത്രമല്ല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് കാമുകനെതിരെ ക്രിമിനല്‍ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Medical Student Failed In Exam & Demanded Fee From His Girlfriend For Distracting Him, Maharashtra, News, National, Examination, Humor, Student. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?