കാറും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുമ്പള: (www.kasargodvartha.com 03.05.2019) കുമ്പള ബന്ദിയോട് മുട്ടം ദേശിയ പാതയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കാര്‍ യാത്രക്കരായ നീലേശ്വരം തീര്‍ത്ഥങ്കരയിലെ സതീശന്‍ (33), ഉമേശന്‍ (33) ആദര്‍ശ് (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

ഗള്‍ഫിലേക്ക് പോവുകയായിരുന്ന സുഹൃത്തിനെ മംഗളൂരു എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് തിരിച്ച് നീലേശ്വരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കാസര്‍കോട്ട് നിന്നും മംഗ്ലൂരിവിലേക്ക് പോകുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടം വരുത്തിയത്. ഇവരെ മംഗ്ലൂരു ഫാദര്‍ മുള്ളേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kumbala, Kasaragod, Kerala, News, Car, Bus, Accident, Accident; 3 injured. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?