എന്തൊരു ഫ്രോഡാണ് ഈ ബി ജെ പിക്കാരി; വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: (www.kvartha.com 07.05.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്തുപിടിച്ചെന്ന പേരില്‍ അമേത്തിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പുറത്തിറക്കിയ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും വിസമ്മതിച്ചിരുന്നു.

പ്രായമായ സ്ത്രീയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രിസൈഡിംഗ് ഓഫീസര്‍ തങ്ങളെ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും താമരയ്ക്ക് വോട്ടു ചെയ്യാനാണ് വന്നതെങ്കിലും അവര്‍ തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്യിപ്പിക്കുകയായിരുന്നുവെന്നും പറയുന്ന വീഡിയോ ആണ് പുറത്തുവിട്ടത്.

V T Balram against Smriti Irani,Thiruvananthapuram, News, Politics, BJP, CPM, Facebook, Post, Controversy, Lok Sabha, Election, Kerala

എന്നാല്‍ ഇക്കാര്യത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എ നടത്തിയ പ്രസ്താവന ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. സ്മൃതി ഇറാനിയുടെ വ്യാജ വീഡിയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചുവെന്നും എന്തൊരു ഫ്രോഡാണ് ഈ ബി.ജെ.പിക്കാരിയെന്നുമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

അമേഠിയില്‍ കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നതായി വ്യാജ വിഡിയോ ഉണ്ടാക്കി സ്മൃതി ഇറാനി. ഇലക്ഷന്‍ കമ്മീഷന്‍ കയ്യോടെ പിടിച്ചു.

എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V T Balram against Smriti Irani,Thiruvananthapuram, News, Politics, BJP, CPM, Facebook, Post, Controversy, Lok Sabha, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?