ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം തട്ടിയെടുത്തത് വിവാഹത്തിനുള്ള ഒരുക്കത്തിനിടെ

കാസര്‍കോട്: (www.kasargodvartha.com 05.05.2019) ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് മന്നിപ്പാടി സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ സുധാകര (36) യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മംഗളൂരു പമ്പ് വെല്ലിന് സമീപം സുധാകര സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധാകരയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. മന്നിപ്പാടി സ്വദേശിയും ഷിറിയയില്‍ താമസക്കാരനുമായ വിശ്വനാഥന്റെയും നാരായണിയുടേയും മകനാണ്. ഈമാസം എട്ടിന് സുധാകരയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നേരത്തെ കാസര്‍കോട് ടൗണില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുധാകര.

രണ്ട് വര്‍ഷം മുമ്പാണ് മംഗളൂരുവിലേക്ക് താമസം മാറിയത്. ഏക സഹോദരി സുമലത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Wedding, Top-Headlines, Youth, Treatment, Accidental-Death, Man died after accident injury
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?