പരസ്യപ്രചരണം അവസാനിച്ചിട്ടും മാധ്യമങ്ങള്‍ നിറയെ മോദി, പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനമാണെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്‍ക്കത്ത: (www.kvartha.com 19.05.2019) പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ചട്ടലംഘനമാണെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയെ മോദിയുടെ കേദാര്‍നാഥ് യാത്രയെപ്പറ്റിയായിരുന്നു വാര്‍ത്ത. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‌റെ ആരോപണം.

പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിന്റ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ വിവരം മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ഇത് തികച്ചും പെരുമാറ്റച്ചട്ടലംഘനമാണ്. ഏഴാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറ് മണിയോടെ ആവസാനിച്ചതാണ്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാനാഥ് യാത്ര എല്ലാ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഉത്തരാഖണ്ഡിലെ ബിജെപി ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രചാരണങ്ങളൊക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ദ്വിദിന തീര്‍ത്ഥാടനത്തിനായി പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. കേദാര്‍നാഥ് ദര്‍ശനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്ന് അദ്ദേഹം ധ്യാനത്തിനായി രുദ്ര ഗുഹയിലെത്തിയിരുന്നു. കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും 15 മണിക്കൂര്‍ ധ്യാനത്തിന് ചെലവഴിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kolkata, Kerala, News, Election, National, News, Congress, Narendra Modi,  Mamata  Banerji, Election 2019: Trinamool Congress Writes To Election Commission Over PM Modi’s Kedarnath Visit. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?