കരീബിയന്‍ കാറ്റ് ആഞ്ഞടിച്ചു; പാകിസ്ഥാന്‍ കൂപ്പുകുത്തി, ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മിന്നും ജയം

നോട്ടിംഗ്ഹാം: (www.kvartha.com 01.06.2019) ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ്സിന് മിന്നും ജയം. കരീബിയന്‍ കാറ്റ് ആഞ്ഞ് വീശിയപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും പാകിസ്താന്റെ പ്രകടനം നിഷ്പ്രഭമായി. 7 വിക്കറ്റിനാണ് ഇന്നലെ വെസ്റ്റിന്‍ഡീസ് പാകിസ്താനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

World, Sports, News, Cricket, World Cup, West Indies, Pakistan, westindies beat pakistan in worldcup cricket



ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. കരീബിയന്‍ നിരയുടെ ബൗളിങ്ങിന് മുന്നില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറും മികച്ച പ്രകടനം നടത്തി. റസല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‌നിറങ്ങിയ വെസ്റ്റിന്‍ഡീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിന്‍ഡീസിന് വേണ്ടി ക്രിസ് ഗെയില്‍ 34 പന്തില്‍ 50 റണ്‍സും നിക്കോളാസ് പുരാന്‍ 19 പന്തില്‍ 34 റണ്‍സും നേടി. പാക്കിസ്ഥാനായി ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Sports, News, Cricket, World Cup, West Indies, Pakistan, westindies beat pakistan in worldcup cricket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?