തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു,സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുന്നു, നഗരം ആശങ്കയില്‍, അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു

തിരുവനന്തപുരം: (www.kvartha.com 21.05.2019) തിരുവനന്തപുരത്ത് നഗരപരിധിയിലുള്ള പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പവര്‍ഹൗസ് റോഡിനു സമീപത്തുള്ള ചെല്ലം അംബ്രെല്ലാ മാര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിനുള്ളിലെ സാധനങ്ങള്‍ പുറത്തെടുത്ത് തീ യണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്.

വന്‍ അഗ്‌നിബാധയാണ് നഗരത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ നിന്നെല്ലാം തന്നെ ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Huge fire in factory outlet near Power house road, Thiruvananthapuram, News, Fire, Natives, Water, Kerala

ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ അറിയിച്ചതിനാല്‍ ജീവനക്കാര്‍ക്ക് പരിക്കില്ല.കുടകളും ബാഗുകളുമെല്ലാം വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.

 Huge fire in factory outlet near Power house road, Thiruvananthapuram, News, Fire, Natives, Water, Kerala

ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാനങ്ങളും ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. ഇടയ്ക്ക് വീടുകളും ഉണ്ട്. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Huge fire in factory outlet near Power house road, Thiruvananthapuram, News, Fire, Natives, Water, Kerala

വലിയ ഗതാഗത തിരക്കുള്ള എംജി റോഡിന്‍റെ ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കൽചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരിക്കാണ് അനുഭവപ്പെടുന്നത്.

Huge fire in factory outlet near Power house road, Thiruvananthapuram, News, Fire, Natives, Water, Kerala

തീപിടുത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താന്‍ കഴിയാത്തത് അഗ്‌നിശമന സേനയെ ഏറെ കുഴപ്പിക്കുന്നു. എം.ജി റോഡില്‍ നിന്നാണ് അഗ്‌നിശമന സേന വെള്ളം പമ്പു ചെയ്യുന്നത്. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്ന് അഗ്‌നിശമസേന അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Huge fire in factory outlet near Power house road, Thiruvananthapuram, News, Fire, Natives, Water, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?