ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെങ്കിലും നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരില്‍ വോട്ട് തേടൂ; ബി ജെ പിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെങ്കിലും നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരില്‍ വോട്ട് തേടാന്‍ ബി ജെ പിയെ വെല്ലുവിളിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അതിനിടെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈസ്റ്റ് ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പ്രചാരണം നടത്തും. അരവിന്ദര്‍ സിംഗ് ലൗലിയുടെ പ്രചാരണത്തിന് വേണ്ടി സംഘടന ചുമതലയുള്ള എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.വി തോമസ് എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തി. ഡെല്‍ഹിയില്‍ നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 Priyanka Gandhi dares Modi to fight last 2 phases on demonetisation, GST, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, Priyanka Gandhi, Narendra Modi, National.

കഴിഞ്ഞ ദിവസം നരേന്ദ്രമോഡിയെ ദുര്യോധനനോട് പ്രിയങ്ക ഉപമിച്ചിരുന്നു. 'മോഡി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോഡിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ദുര്യോധനന്‍ ബന്ധിയാക്കിയെന്നും സര്‍വ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും' പ്രിയങ്ക പറഞ്ഞു.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനന്‍ പരാമര്‍ശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. 23-ന് അറിയാം ആരാണ് അര്‍ജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyanka Gandhi dares Modi to fight last 2 phases on demonetisation, GST, New Delhi, News, Politics, Lok Sabha, Election, Trending, Congress, BJP, Priyanka Gandhi, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?