ബന്ധുക്കളെ വീട്ടിലേക്ക് വിരുന്നുവിളിച്ച് സല്‍ക്കരിച്ചതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2019) കുടുംബനാഥന്റെ ബന്ധുക്കളെ വീട്ടിലേക്ക് വിരുന്നുവിളിച്ചതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ചെറുവത്തൂര്‍ മടക്കര മറിയുമ്മയുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുര്‍ റഹ് മാന്റെ പേരിലാണ് ചന്തേര പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ജനുവരി 23നാണ് സംഭവം.
23ന് പുലര്‍ച്ചെ അബ്ദുര്‍ റഹ് മാന്‍ മറിയുമ്മയെ ശകാരിക്കുകയും പിച്ചാത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവദിവസം തലേന്ന് രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് അബ്ദുര്‍ റഹ് മാന്റെ അനുജന്റെ മകളും വീട്ടിലേക്ക് വിരുന്ന് വരുന്ന കാര്യം മറിയുമ്മ അബ്ദുര്‍ റഹ് മാനോട് പറഞ്ഞിരുന്നു. പിറ്റേദിവസം പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് അബ്ദുര്‍ റഹ് മാന്‍ മറിയുമ്മയെ പിച്ചാത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചത്. അനുജന്റെ മകളെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് വിരുന്ന് വിളിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് മറിയുമ്മയുടെ പരാതിയില്‍ പറയുന്നു.

Keywords: Kerala, Kanhangad, News, Wife, Attack, Husband, Police, Case, Report, Wife assaulted, Charge sheet submitted against husband.
Powered by Info News For You

Comments
Post a Comment