നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായതില്‍ കാസര്‍കോട്ട് പോലീസ് ക്യാമ്പില്‍ ആഹ്ലാദം; പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കാവി ലഡ്ഡു വിതരണം ചെയ്തതായി ആക്ഷേപം; പിറന്നാള്‍ ദിനമായത് കൊണ്ടാണ് മധുരം നല്‍കിയതെന്ന് വിശദീകരണം

കാസര്‍കോട്: (www.kasargodvartha.com 30.05.2019) നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മധുരം വിളമ്പിയതായി ആക്ഷേപം. ബിജെപി കാസര്‍കോട്ട് കാവി നിറത്തിലുള്ള ലഡുവും ഐസ്‌ക്രീമും വിതരണം ചെയ്തിരുന്നു. ഇതേ പലഹാരങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ ജില്ലാ പോലീസ് ആസ്ഥാനത്തെ മെസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. മെസ് അധികൃതര്‍ ഉത്തരവാദപ്പെട്ടവരുടെ അനുമതിയില്ലാതെ മധുരം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് വിലക്കിയെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ മെസിന് വെളിയില്‍ വെച്ച് മധുരം വിതരണം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പോലീസ് മേധാവി എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് ബദിയഡുക്ക പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറി പോയ ഈ പോലീസ് ഉദ്യോഗസ്ഥന്‍ എ ആര്‍ ക്യാമ്പിലെ ഉന്നതന്റെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച് ഇവിടെ തന്നെ തുടരുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കഴിഞ്ഞ വിഷുദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടി തിരക്കിനിടയില്‍ അനുമതിയില്ലാതെ ഒരു ദിവസം മാറി നിന്നതില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഇദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നത് എ ആര്‍ ക്യാമ്പിലെ ഉന്നതന്‍ തടയിടുകയായിരുന്നുവെന്നും പോലീസുകാര്‍ പരസ്പരം പറയുന്നുണ്ട്.

പോലീസ് ക്യാമ്പില്‍ പരസ്യമായി ബിജെപി അനുകൂല പ്രവര്‍ത്തനം നടത്തിയത് പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടണ്ട്. അതേസമയം തന്റെ പിന്നാളാണ് വ്യാഴാഴ്ചയെന്നും അതിനാലാണ് മധുരം വിളമ്പിയതെന്നും വിരോധമുള്ളവര്‍ ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണമെന്നാണ് വിവരം.


Keywords: Kerala, kasaragod, news, Top-Headlines, BJP, Police, camp, Celebration, Narendra Modi oath ceramony: Celebration in Kasargod police camp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?