ഉച്ചസമയ പുറം ജോലിക്ക് കുവൈത്തില്‍ വിലക്ക്; വേനല്‍ കടുത്തതോടെയാണ് മാനവശേഷി വകുപ്പിന്റെ ഉത്തരവ്

കുവൈത്ത് സിറ്റി: (www.kvartha.com 28.05.2019) വേനല്‍ കടുത്തതോടെ ജൂണ്‍ 1 മുതല്‍ ഉച്ചസമയ പുറം ജോലിക്ക് കുവൈത്തില്‍ വിലക്ക്. മാനവശേഷി വകുപ്പാണ് ഉത്തരവിറക്കിയത്. തുറന്ന സ്ഥലങ്ങളിലെ ജോലി വിലക്ക് രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് 5 മണിവരെയാണ്.

കുവൈത്ത് മാന്‍ പവര്‍ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം സൂര്യതാപം ഏല്‍ക്കുന്ന തരത്തില്‍ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് പണി എടുപ്പിക്കരുത്. നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Kuwait, News, Gulf, Worker, Labours, work time changed in Kuwait

നിയമം നടപ്പാക്കിയില്ലെങ്കില്‍ ആദ്യം നോട്ടീസ് നല്‍കുമെന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു തൊഴിലാളിക്ക് 100 കുവൈത്ത് ദിനാര്‍ എന്ന നിലയില്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്. ഇതു കൂടാതെ കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കും.

ഉച്ച സമയത്ത് നല്‍കുന്ന വിശ്രമസമയനഷ്ടം മറികടക്കാന്‍ തൊഴിലാളികള്‍ക്ക് രാവിലെയും വൈകുന്നേരവും അധിക സമയം ജോലി ചെയ്യാം. വ്യവസായ മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധന ഉണ്ടാകുനാതായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, Worker, Labours, work time changed in Kuwait 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?