വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറക്കുമ്പോള്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ ഗജരാജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാവില്ലെന്നുറപ്പായി; വിലക്ക് നീക്കില്ലെന്ന നിലപാടിലുറച്ച് പെണ്‍ സിംഹം
തൃശൂര്‍: (www.kvartha.com 07.05.2019) തൃശിവപ്പേരൂരുകാരുടെ സ്വകാര്യ അഹങ്കാരമെന്ന് പറയാവുന്ന ചില ഗജരാജന്മാരുണ്ട്. അതിലൊന്നാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍. പൂരത്തിന്റെ വിളമ്പരമായി അറിയപ്പെടുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങില്‍ വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള നിയോഗം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനാണ്. എന്നാല്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് രാമചന്ദ്രനെത്തില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമായി തെക്കേ ഗോപുരനട തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. ഗോപുരനട തുറക്കുന്ന ചടങ്ങിന് വന്‍ സ്വീകാര്യത ലഭിച്ചതുതന്നെ രാമചന്ദ്രന്റെ വരവോടെയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ മതിയെന്ന നിലപാടിലാണ് നെയ്തലക്കാവ് ദേവസ്വം.
മദപ്പാടുള്ള രാമചന്ദ്രനെ ഉത്സവപ്പറമ്പുകളില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. നേരത്തയുള്ള ഉത്തരവില്‍ ഇളവ് അനുവദിച്ച് പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ആനപ്രേമികളും ബന്ധപ്പെട്ട ദേവസ്വവും ആവശ്യപ്പെട്ടെങ്കിലും വിലക്ക് നീക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.
ആന അക്രമാസക്തനാണെന്നും അതിനാല്‍ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നത് ശരിയല്ലെന്നും കളക്ടര്‍ പറഞ്ഞു. രാമചന്ദ്രന്‍ അക്രമാസക്തമാകാന്‍ സാധ്യത കൂടുതലാണ്. മനുഷ്യരെയും ആനകളെയും കൊന്നിട്ടുണ്ട്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപ്പറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
രാമചന്ദ്രനെത്തില്ലെന്ന് ഉറപ്പായതോടെ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള നിയോഗം എറണാകുളം ശിവകുമാറിനാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹിയോഗത്തില്‍ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയാണ് എറണാകുളം ശിവകുമാര്‍.
Keywords: Kerala, Thrissur, News, Elephant, District Collector, Festival, Celebration, Temple, Religion, Trending, Thechikkottukav Ramachandran will not enter to Trissur Pooram, Permission denied by Dist Collector

Powered by Info News For You
Comments
Post a Comment