വെല്ലുവിളികളെ അതിജീവിച്ച് വിദ്യാനഗര്‍ സ്വദേശി ഹമ്മാദ് നേടിയ വിജയം പ്രശംസാര്‍ഹം


അല്‍കോബാര്‍ (www.evisionnews.co): ഓട്ടിസം അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് ഇക്കഴിഞ്ഞ സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ ഹമ്മാദ് നേടിയ വിജയം പ്രശംസാര്‍ഹം. റാക്ക ഏരിയ കെഎംസിസി ട്രഷറര്‍ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെയും ഖമറുന്നിസയുടെയും ഇളയ മകനായ അഹമ്മദ് എന്ന ഹമ്മാദാണ് 64 ശതമാനം മാര്‍ക്കോടെ പരീക്ഷ പാസായത്. ഏത് പ്രതിസന്ധിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ് ഈ കൊച്ചുമിടുക്കന്‍.

ബാല്യത്തില്‍ വളരെ വൈകിയാണ് ഹമ്മദ് സംസാര ശേഷി ആര്‍ജിച്ചത്. കെ.ജി മുതല്‍ രണ്ടാം ക്ലാസ് വരെ ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്‌പെഷ്യല്‍ കെയര്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ഓട്ടിസം പ്രയാസപ്പെടുത്തിയ ബാല്യകാലത്തെ അതിജീവിച്ച് കാസര്‍കോട് ദഖീറത്തുല്‍ ഇസ്ലാം സ്‌കൂളിലും പിന്നീട് റാക്ക സണ്‍ഷൈന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നാലാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൃത്യമായ കരുതലില്‍ പഠനം മുന്നോട്ടു കൊണ്ടുപോയി. സണ്‍ ഷൈന്‍ സ്‌കൂളിലെ അധ്യാപകരായ രമേശ്, ബിന്ദു എന്നിവര്‍ നല്‍കിയ പിന്തുണ വലുതാണെന്ന് ഹമ്മാദും മാതാപിതാക്കളും പറയുന്നു. 

പത്താം ക്ലാസില്‍ ഇക്കഴിഞ്ഞ വര്‍ഷം ദമാം ഇന്ത്യന്‍ സ്‌കൂളില്‍ ജനറല്‍ വിഭാഗത്തില്‍ ചേര്‍ന്ന ഹമ്മദിന് സഹപാഠികളും അധ്യാപകരും നല്ല പിന്തുണയാണ് നല്‍കിയത്. മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഇകെ മുഹമ്മദ് ഷാഫി, അധ്യാപകരായ സോന, ജോണ്‍ ജോസഫ്, ഇസ്രാര്‍ ഖാന്‍, ആത്തിയ എന്നിവര്‍ നല്‍കിയ വിദഗ്ദ പരിശീലനവും വിജയ വഴിയില്‍ എളുപ്പമായി. ഇന്ത്യന്‍ സ്‌കൂളില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന ഹമ്മദിന് ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ഉപരിപഠനം നടത്താനാണ് താല്‍പര്യം. 

റാക്കയില്‍ ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഗ്രീന്‍ ലാന്റ് ഗ്രോസറി ജീവനക്കാരനായ പിതാവ് മൂന്നു പതിറ്റാണ്ടുകാലമായി പ്രവാസിയാണ്. ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷംഹോന്‍ (കാബിന്‍ ക്രൂ ഫ്‌ളൈ ദുബൈ), മറിയം ദുബൈ, ആയിഷ (ഡിഗ്രി വിദ്യാര്‍ത്ഥിനി) സഹോദരങ്ങളാണ്. മതപരമായ ചിട്ടകള്‍ കൃത്യമായി പാലിക്കുന്ന ഹമ്മദ് ഇപ്പോള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവനാണ്. ഹമ്മദിന്റെ വിജയത്തെ കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, റാക്ക എരിയ ഭാരവാഹി ഇഖ്ബാല്‍ ആനമങ്ങാട് എന്നിവര്‍ അഭിനന്ദിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?