വിഷാദരോഗം കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളില്‍; പഠന റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചി: (www.kasargodvartha.com 25.05.2019) പുരുഷന്മാരെ അപേക്ഷിച്ച് വിഷാദരോഗത്തിന്റെ അടിമയായി മാറുന്നതില്‍ മുന്‍പന്തിയില്‍ സ്ത്രീകള്‍. ഈ ലോകത്തില്‍ 300 മില്യന്‍ ജനങ്ങളെയാണ് ഡിപ്രഷന്‍ അഥവാ വിഷാദരോഗം പിടികൂടിയിട്ടുള്ളത്. സ്ത്രീകളിലുള്ള ഈ വിഷാദരോഗകാരണത്തെ കുറിച്ച് ഗവേഷകര്‍ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.

ഈ പഠനത്തില്‍, 14 മുതല്‍ 25 വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് വ്യക്തമാക്കുന്നു. സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളായാല്‍ പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കാത്ത തരം വിഷാദമാണ് Anhedonia. ഏറ്റവും കൂടുതലായി കാണപ്പെടുന്നതും ഇത്തരത്തിലുള്ള വിഷാദമാണ്. ഇതിന് കാരണമാകുന്നത് തലച്ചോറിലെ ventral striatum എന്ന ഭാഗത്തിന്റെ പ്രവര്‍ത്തനക്കുറവാണ്.

Depression is nearly twice as likely to affect women than men, Kochi, news, Kerala, Top-Headlines, health, Women, Treatment, Research

സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറിലെ ചെറിയ ചില വ്യത്യാസങ്ങള്‍ തന്നെയാണ് സ്ത്രീകളില്‍ വിഷാദരോഗം കൂടുതല്‍ ഉണ്ടാക്കുന്നത് എന്നാണ് കലിഫോര്‍ണിയ സര്‍വകലാശായിലെ പ്രൊഫസര്‍ നയോമി ഈസന്‍ബര്‍ഗര്‍ പറയുന്നത്. ഈ കണ്ടെത്തലിനായി എടുത്ത 115 ആളുകളുടെ തലച്ചോറിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ 69 പേര്‍ സ്ത്രീകളായിരുന്നു. ഈ രോഗം പൂര്‍ണമായും ചികില്‍സിച്ചു മാറ്റാന്‍ സാധിക്കുന്നു. വിഷാദരോഗത്തിന് എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Depression is nearly twice as likely to affect women than men, Kochi, news, Kerala, Top-Headlines, health, Women, Treatment, Research


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?