ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടിയെ പീഡിപ്പിച്ച കേസ്: നടന്‍ ദിലീപിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 03.05.2019) ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കി ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജൂലൈയിലായിരിക്കും ഇനി കേസ് പരിഗണിക്കുക.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം സുപ്രീം കോടതി കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു.

Kerala actress abduction case: SC stays trial, will consider Dileep's plea for digital evidence copy, New Delhi, News, National, Supreme Court of India, Actor, Stay order, Case, Memory card, Crime

ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ജൂലൈയിലേക്ക് കേസ് നീട്ടിവെച്ചത്. അതുവരെ വിചാരണയ്ക്കും കുറ്റപത്രം സമര്‍പ്പിക്കുന്നതിനും സ്‌റ്റേ നിലനില്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala actress abduction case: SC stays trial, will consider Dileep's plea for digital evidence copy, New Delhi, News, National, Supreme Court of India, Actor, Stay order, Case, Memory card, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?