മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കാനുള്ള ആഗ്രഹവുമായി സുരേഷ്ഗോപി എത്തി, സെലിബ്രിറ്റി ആയതിനാല്‍ ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നു, എം പി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിനേക്കാള്‍ മികച്ച ഒരു തൃശൂരിനെ ജനങ്ങള്‍ക്ക് നല്‍കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി
തൃശൂര്‍: (www.kvartha.com 13.05.2019) തൃശൂര്‍ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൂരം കാണാന്‍ നേരിട്ടെത്തി. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തൃശൂരിലെ ജനങ്ങളുടെ മനസ്സറിയാന്‍ കഴിഞ്ഞെന്നും പൂരത്തിന്റെ ഭാഗമാവാന്‍ നേരിട്ടെത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനം ഉണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു.
വര്‍ഷങ്ങളായി ടീവിയിലൂടെ മാത്രം കണ്ട് പരിചയമുള്ള പൂരവിശേഷങ്ങള്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണ്, ആദ്യമായിട്ടാണ് എത്തുന്നതെങ്കിലും വലിയ ആവേശം തോന്നുന്നുണ്ട്, കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങളുടെ ഒപ്പമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂര്‍ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ അത്തരം ആഘോഷങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന പ്രസംഗം തന്റെ സ്‌നേഹം വെളിപ്പെടുത്തുവാന്‍ ഉപയോഗിച്ചതാണെന്നും, എം പി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിനേക്കാള്‍ മികച്ച ഒരു തൃശൂരിനെ ജനങ്ങള്‍ക്ക് നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Suresh Gopi, NDA, Lok Sabha, Media, Suresh Gopi came up with a desire to celebrate Thrissur Pooram

Powered by Info News For You

Comments
Post a Comment