റമദാന്റെ വിശുദ്ധിയില്‍ റാഷിദ് ഖാനും മുഹമ്മദ് നബിയും കളിക്കാനിറങ്ങി, നോമ്പെടുത്ത് മൈതാനത്തിറങ്ങിയ സഹതാരങ്ങളെ പ്രശംസിച്ച് ധവാന്‍
ഹൈദരാബാദ്: (www.kvartha.com 10.05.2019) വിശുദ്ധ റമദാന്‍ മാസത്തിനിടയില്‍ നടക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വ്രതം എടുത്താണ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ദിവസം മുഴുവന്‍ നോമ്പെടുത്ത ശേഷം ക്രിക്കറ്റ് കളിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഐപിഎല്ലിനിടെ ഹൈദരാബാദ് താരങ്ങള്‍ നോമ്പ്തുറക്കുന്ന ചിത്രങ്ങള്‍ നേരത്തേ സമൂഹ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കിയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു.
സണ്‍റൈസേഴ്സിന്റെ അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ നോമ്പെടുത്താണ് മൈതാനത്തിറങ്ങിയത്. റമദാന്‍ മാസത്തിന്റെ വിശുദ്ധി കാക്കുകയാണ് ഇരുവരും എന്ന് പ്രശംസിച്ച് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍ രംഗത്തെത്തി. എല്ലാവര്‍ക്കും റമദാന്‍ കരീം നേരുന്നു. ഇരുവരെയും ഓര്‍ത്ത് അഭിമാനമാണുള്ളത്. ഇരുവരുടെയും ത്യാഗം അവരുടെ രാജ്യത്തിനും ക്രിക്കറ്റ് ലോകത്തിനും മാതൃകയാണ്. വലിയ സ്വപ്നങ്ങള്‍ കാണാന്‍ നിങ്ങളുടെ ഊര്‍ജം മറ്റുള്ളവരെ പ്രചോദിപ്പിക്കട്ടെയെന്നുമാണ് ധവാന്‍ മത്സരശേഷം ട്വിറ്ററില്‍ കുറിച്ചത്. റാഷിദിനും നബിക്കും ഒപ്പമുള്ള ചിത്രവും ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പ്രശംസയ്ക്ക് റാഷിദ് ഖാന്‍ ട്വിറ്ററില്‍ നന്ദിയറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hyderabad, India, News, Cricket, Ramadan, IPL, Afghanistan, Twitter, Sports, Shikhar Dhawan praised his former IPL teammates Mohammad Nabi and Rashid Khan for playing while fasting

Powered by Info News For You

Comments
Post a Comment