ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ലയനം: നിയമസഭയില്‍ പ്രതിപക്ഷം പ്രശ്‌നം ഉന്നയിക്കും, പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കുമെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: (www.kvartha.com 29.05.2019) ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി ലയനം സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുശാസിക്കും വിധത്തില്‍ മൂന്ന് ശുപാര്‍ശകള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇത് പ്രകാരം ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യൂക്കേഷന്റെ കീഴിലാക്കുന്നതാണ് പരിഷ്‌കരണം.
ഹൈസ്‌ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പാള്‍ ആയിരിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ സമരത്തിലേക്ക് നീങ്ങാനാണ് സംഘടനകളുടെ നീക്കം.
ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കും. അധ്യാപകരുടെ സമരം രാഷ്ട്രീയമായി ഏറ്റെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പ്രവേശനോത്സവം അടക്കം ബഹിഷ്‌ക്കരിക്കുന്ന സമരവുമായി പ്രതിപക്ഷ അധ്യാപക സംഘടനകള്‍ മുന്നോട്ട് പോകുമെന്നിരിക്കെ സമരം ശക്തമാകുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ഈ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. കൂടാതെ എഇഒ, ഡിഇഒ ഓഫീസുകള്‍ നിര്‍ത്തലാക്കില്ല. ചര്‍ച്ചയില്ലാതെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രധിഷേധം ശക്തമാക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, school, Strike, Thiruvananthapuram, Minister, Education, Report, Principal, UDF, Assembly, High school higher secondary merging will be discussed at todays cabinet meeting

Powered by Info News For You

Comments
Post a Comment