തീവ്രവാദികളെ ഒറ്റപ്പെടുത്തും, മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കും, മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (www.kvartha.com 07.05.2019) തീവ്രവാദത്തിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അതിശക്തമായ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാരിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവര്‍ കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് കാസര്‍കോട്ടെ ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് റിപോര്‍ട്ട്.
അതേസമയം, കേരളത്തില്‍ ഏത് വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കാസര്‍കോട്ടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി കേരള സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM Pinarayi against terrorism, Thiruvananthapuram, News, Kerala, Pinarayi vijayan,Terrorism.
ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാരിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവര്‍ കഴിഞ്ഞ ദിവസം സൗദിയില്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് കാസര്‍കോട്ടെ ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് റിപോര്‍ട്ട്.
അതേസമയം, കേരളത്തില്‍ ഏത് വിധേനയും ആക്രമണം നടത്താന്‍ നിരവധി ചാവേറുകള്‍ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കാസര്‍കോട്ടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനവുമായി കേരള സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
Keywords: CM Pinarayi against terrorism, Thiruvananthapuram, News, Kerala, Pinarayi vijayan,Terrorism.
Powered by Info News For You

Comments
Post a Comment