മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ സൗദി കോടതിയുടെ ഉത്തരവ്; മോഷ്ടിച്ച തുക കണ്ടെത്തിയത് കുളിമുറിയില്‍

അബഹ: (www.kvartha.com 17.05.2019) സൗദിയില്‍ മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാന്‍ കോടതിയുടെ ഉത്തരവ്. സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.

സൗദിയിലെ തെക്കുഭാഗത്തെ അബഹയിലെ പ്രമുഖ റസ്റ്റോറന്റിലെ ലോക്കറില്‍ നിന്നും 1,10,000 റിയാല്‍ കാണാതായ കേസില്‍ പിടിയിലായ ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. റംസാന്‍ പതിനേഴിനകം യുവാവിന് അപ്പീല്‍ നല്‍കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

Keralite youth sentenced to hand chopping by Saudi court, Saudi Arabia, Court, Appeal, News, Criminal Case, Youth, Malayalees, Gulf, World

ഒപ്പം ജോലി ചെയ്തിരുന്നവര്‍ സാക്ഷി പറയുകയും യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. യുവാവ് ഒളിപ്പിച്ചുവച്ച മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുളിമുറിയില്‍ നിന്ന് കണ്ടെത്തി. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള ശിക്ഷ കോടതി വിധിക്കുകയായിരുന്നു.

ഇതേ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമ്യം നിന്നിരുന്നു. എന്നാല്‍ അയാള്‍ തിരിച്ച് വരാതിരുന്നതോടെ സ്പോണ്‍സര്‍ ഇയാളില്‍ നിന്ന് 24,000 റിയാല്‍ ഈടാക്കി. ഇതിന് പകരമായി സ്പോണ്‍സറുടെ റസ്റ്റോറന്റില്‍ നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു.

അതേസമയം അസീറിലെ സുഹൃത്തുക്കള്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറും സിസിഡബ്ല്യൂ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതില്‍ നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റിയിട്ടുണ്ട്. നിയമ വിദഗ്ധരുമായും സൗദി അഭിഭാഷകനുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമ വശങ്ങള്‍ പഠിച്ച് അപ്പീല്‍ കൊടുക്കാനുള്ള ഒരുക്കവും നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite youth sentenced to hand chopping by Saudi court, Saudi Arabia, Court, Appeal, News, Criminal Case, Youth, Malayalees, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?