കുഞ്ഞു നരേന്ദ്ര മോദിയുടെ പേര് മാറ്റി

ഗോണ്ട: (www.kvartha.com 29.05.2019) മെയ് 23ന് ജനിച്ച മുസ്ലിം കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട കാര്യം സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മോദിയുടെ വിജയം കണ്ടാണ് കുട്ടിക്ക് മോദിയുടെ പേരിടാന്‍ തീരുമാനിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ മേനാസ് ബീഗം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കുട്ടിയുടെ പേര് മാറ്റിയ വാര്‍ത്തയാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി എന്ന പേര് മാറ്റി അല്‍താഫ് ആലം മോദി എന്ന പേരാണ് ഇപ്പോള്‍ കുട്ടിക്ക് നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദിയെന്ന പേരിട്ടതോടെ കുഞ്ഞിനെ കാണാനോ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളും മറ്റും വരാത്തതിനാലാണ് കുട്ടിയുടെ പേര് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.



Keywords: National, News, Narendra Modi, Name, Baby, Election, Result, Muslim mother renames newborn son Narendra Modi.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?