വീട്ടമ്മയെ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ഭര്‍ത്താവ് അറസ്റ്റില്‍

മാനന്തവാടി: (www.kvartha.com 11.05.2019) വീട്ടമ്മയെ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. മാനന്തവാടിയിലെ വീട്ടമ്മയുടെ ദുരൂഹ മരണമാണ് കൊലപാതകമായത്. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ഭര്‍ത്താവ് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയാണ് ചന്ദ്രന്റെ (65) അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

Husband arrested for killing wife, News, Local-News, Murder, Crime, Criminal Case, House Wife, Arrested, Husband, Police, Kerala

രുഗ്മിണിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു രുഗ്മണി മരിച്ചത്.

മരണം തലക്കടിയേറ്റാണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. പിന്നീട് പോലീസ് അകമ്പടിയോടെയായിരുന്നു ചന്ദ്രനെ മൃതദേഹം കാണാന്‍ കൊണ്ടുവന്നത്. മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ചന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തി.

മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നില്‍ അടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband arrested for killing wife, News, Local-News, Murder, Crime, Criminal Case, House Wife, Arrested, Husband, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?