അതിര്‍ത്തിയില്‍ പൗരാണിക കഥകളില്‍ പറയുന്ന യതിയുടെ കാല്‍പ്പാടുകളില്‍ കണ്ടെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി നേപ്പാള്‍; കാല്‍പ്പാടുകള്‍ കരടിയുടേതാണെന്ന് നേപ്പാള്‍ സൈന്യം; ശാസ്ത്രലോകം സാങ്കല്‍പ്പിക കഥാപാത്രത്തെ തള്ളിയതിന് പിന്നാലെ നാണംകെട്ട് ഇന്ത്യന്‍ സൈന്യം
ന്യൂ ഡല്‍ഹി: (www.kvartha.com 02.05.2019) നേപ്പാള്‍ അതിര്‍ത്തിയില്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍. കാല്‍പ്പാടുകള്‍ കരടിയുടേതാണെന്ന് നേപ്പാള്‍ പറഞ്ഞു.
പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യനാണ് യതി. നേപ്പാളിലെ ചില ഭാഗങ്ങളില്‍ രോമം നിറഞ്ഞ് ആള്‍ക്കുരങ്ങുകളെ പോലെ തോന്നിക്കുന്ന ഇവയെ നേപ്പാളിലെ ചില സ്ഥലങ്ങളില്‍ കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്.
ഏപ്രില്‍ ഒന്‍പതിന് മകാലു ബേസ് ക്യാംപിന് സമീപം 'യതി'യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലുബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ നേരത്തെ തന്നെ ശാസ്ത്രലോകം തള്ളിയിരുന്നു. നേപ്പാളും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന വാദം തള്ളിയതോടെ നാണക്കേടിലായിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഇത്തരം കാല്‍പ്പാടുകള്‍ ഇടക്കിടെ പ്രദേശത്ത് കാണാറുണ്ടെന്ന് ഇത് കരടിയുടേതാണെന്നും നേപ്പാള്‍ സൈന്യത്തിന്റെ ലെയ്‌സണ്‍ ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, New Delhi, Army, Yeti, Bear, Nepal. 'Yeti footprints': Indian army mocked over claim

Powered by Info News For You

Comments
Post a Comment