നിയമസഭയില്‍ മാണിയുടെ സീറ്റ് ജോസഫിന് തന്നെ നല്‍കി സ്പീക്കര്‍; ചെയര്‍മാനായി നല്‍കിയ സീറ്റല്ലെന്ന് മാണി വിഭാഗം, പാര്‍ട്ടിക്കുള്ളിലെ പോര് മുറുകുന്നു
തിരുവനന്തപുരം: (www.kvartha.com 27.05.2019) കെ.എം മാണിയുടെ വിയോഗത്തിന് ശേഷം ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മാണിയുടെ കസേരയില്‍ പി ജെ ജോസഫിനെ ഇരുത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ്.കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കെയാണ് തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ ജോസഫ് മുന്‍നിരയില്‍ മാണി ഇരുന്നിരുന്ന കസേരയില്‍ ഇരുന്നത്. അതിനിടെ കെ.എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ തിങ്കളാഴ്ചത്തേക്ക് സഭ പിരിഞ്ഞു.
എന്നാല്‍ ഇത് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയ്ക്കല്ലെന്ന് ഇടുക്കി എം എല്‍ എ റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജൂണ്‍ ഒമ്പതിന് മുമ്പ് നിയസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ മാണിയെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടെയിലും പി.ജെ ജോസഫ് സീനിയോറിറ്റി ഓര്‍മിപ്പിച്ച് സംസാരിച്ചതും ശ്രദ്ധേയമായി. കെ.എം മാണി വിളിച്ചത് കൊണ്ടാണ് എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് വന്നതെന്നും പാര്‍ട്ടിയുടെ ലയനത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കെ.എം മാണിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോസഫ് പറഞ്ഞു.
സീനിയറായ താന്‍ ചെയര്‍മാന്‍ ആകാമെന്നും വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം തനിക്ക് നല്‍കാമെന്നും കെ.എം മാണി പറഞ്ഞിരുന്നുവെന്നും പി.ജെ ജോസഫ് അനുസ്മരണത്തില്‍ വ്യക്തമാക്കി. ഇതുവഴി ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ജോസഫ് .

നേരത്തെ ജോസഫിന് മുന്‍നിര സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗവും അതിനെതിരേ മാണിവിഭാഗവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്തുനല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോന്‍സ് ജോസഫാണ് സ്പീക്കര്‍ക്ക് ഇതുസംബന്ധിച്ച് ആദ്യം കത്തുനല്‍കിയത്.
കെ എം മാണി അന്തരിച്ച സാഹചര്യത്തില്‍ നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് പി ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. സീറ്റ് ക്രമീകരണത്തില്‍ വ്യക്തത വരുത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷമായത്. എന്നാല്‍ മുന്‍ നിരയിലെ നാലാം നമ്പര്‍ സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ സീറ്റ് ജോസഫിന് അനുവദിക്കുകയായിരുന്നു.
എന്നാല്‍, പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി ആഗ്രഹിക്കുന്ന ജോസഫിനെ നിയമസഭാകക്ഷി നേതാവായി വാഴിക്കാനുള്ള കുറുക്കുവഴിയാണ് ഈ നീക്കമെന്ന് ജോസ് കെ. മാണിയെ പിന്തുണയ്ക്കുന്നവര്‍ വ്യാഖ്യാനിക്കുന്നു. സീറ്റുമാറ്റം അറിഞ്ഞപ്പോള്‍ത്തന്നെ അവര്‍ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. മുന്‍നിര സീറ്റ് കിട്ടുന്നതോടെ പി.ജെ. ജോസഫിന് കക്ഷിനേതാവിന്റെ പദവി കൈവരുന്നതിലെ ആശങ്ക അറിയിക്കുകയും ചെയ്തു.
നേരത്തെ പാര്‍ട്ടി അധ്യക്ഷസ്ഥാനവും നിയമസഭ കക്ഷി നേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് കത്ത് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും മാണിയുടെ മകന്‍ ജോസ് കെ. മാണിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമസഭയിലേക്കും ഈ ചേരിപ്പോര് വ്യാപിക്കുന്നതോടെ കേരളകോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയേറിയിരിക്കയാണ്. അല്‍പസമയത്തിനകം യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ലോക്സഭ ഫലം വിലയിരുത്തലാണ് യോഗത്തിന്റെ അജണ്ടയെങ്കിലും കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി യോഗത്തില്‍ ചര്‍ച്ചയാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Joseph takes seat of Mani in Assembly, Kerala Congress confirms he is not party chairman, Thiruvananthapuram, News, P.J.Joseph, Jose K Mani, Controversy, Politics, Kerala Congress (m), LDF, UDF, Kerala.

Powered by Info News For You

Comments
Post a Comment