പോലീസ് വോട്ടുകളെല്ലാം എല്‍ഡിഎഫിന്; പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം:(www.kvartha.com 10/05/2019) പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷനിലെ ചിലര്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്.
അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹര്‍ജി നല്‍കും. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം അവഗണിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില് ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വീണ്ടും വോട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കണം. നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, Ramesh Chennithala, High Court, LDF, Investigates,Bogus vote in police department: Chennithala will approach HC

Powered by Info News For You

Comments
Post a Comment