ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; എറണാകുളത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നീണ്ട നിര, കെവി തോമസ് മുതല്‍ യുവ നേതാക്കള്‍ വരെ സീറ്റ് പിടിക്കാന്‍ രംഗത്ത്, ജയസാധ്യതയ്ക്ക് മാത്രമാണ് മുന്‍ഗണനയെന്ന് നേതൃത്വം

കൊച്ചി: (www.kvartha.com 25.05.2019) എറണാകുളം മണ്ഡലത്തില്‍;ഹൈബി ഈഡന്‍ എംപി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചതോടെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടെ മത്സര രംഗത്തേക്ക് കോണ്‍ഗ്രസില്‍ നേതാക്കളുടെ നീണ്ട നിര നീളുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ട്ടപെട്ട കെ വി തോമസ് മുതല്‍ യുവ നേതാക്കള്‍ വരെ സീറ്റിനു വേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമാക്കി.

Kerala, News, By-election, Congress, K.V.Thomas, Haibi Eaden, Kochi, Lok Sabha, Assembly, congress ready for eranakulam by election

എന്നാല്‍ ജയ സാധ്യത മുന്‍ നിര്‍ത്തി മാത്രമേ സ്ഥാനാര്‍ഥി നിര്‍ണായകം നടത്തൂ എന്ന് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് എറണാകുളം നിയമസഭാ മണ്ഡലം. കൂടാതെ ഇപ്രാവശ്യം മണ്ഡലത്തില്‍ ഹൈബി ഈഡന് ലഭിച്ചത് വമ്പന്‍ ലീഡാണ്.

കെ വി തോമസിന്റെ സമ്മതത്തോടെ മത്സരിക്കാമെന്ന പ്രതീക്ഷയിലാണ് ലത്തീന്‍ സമുദായംഗം കൂടിയായ മുന്‍ മേയര്‍ ടോണി ചമ്മിണി. ഡി സി സി പ്രസിഡന്റും ഡപ്യൂട്ടി മേയറുമായ ടി ജെ വിനോദാണ് മറ്റൊരു പ്രമുഖന്‍. സാമുദായിക ഘടകങ്ങളും ടി ജെ വിനോദിന് അനുകൂലമാണ്. കൊച്ചി മേയര്‍ സൗമിനി ജയിന്‍,   മുന്‍ എംഎല്‍എ ഡോമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരുടെ പേരും സജീവ പരിഗണനയിലാണ് ഉള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, By-election, Congress, K.V.Thomas, Haibi Eaden, Kochi, Lok Sabha, Assembly, congress ready for eranakulam by election


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?