അജിത്കുമാറും മനീഷ്‌കുമാറും ഇനി ഓര്‍മ
കുമ്പള: (www.kasargodvartha.com 27.05.2019) കര്‍ണാടകയില്‍ പുഴയില്‍ മുങ്ങി മരിച്ച ഡി വൈ എഫ് ഐ നേതാവ് അജിത്കുമാറിനും ബാലസംഘം പ്രവര്‍ത്തകന്‍ മനീഷ്‌കുമാറിനും കണ്ണീര്‍ മഴയോടെ അന്ത്യാഞ്ജലി. ദക്ഷിണകന്നഡയില്‍ ബണ്ട്വാള്‍ കല്ലടുക്കയില്‍ നേത്രാവതി പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിയ മനീഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്കുമാര്‍ മുങ്ങിമരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മനീഷ്‌കുമാര്‍ മരിച്ചത്.
ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ ഞായറാഴ്ച ഉച്ചയോടെ കുമ്പളയിലെത്തിച്ചു. കുമ്പളയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം രാജഗോപാലന്‍ എം എല്‍ എ, വി പി പി മുസ്തഫ, കെ വി കുഞ്ഞിരാമന്‍, വി കെ രാജന്‍, കെ ആര്‍ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘുദേവന്‍, എം ശങ്കര്‍റൈ, ഏരിയാ സെക്രട്ടറി സി എ സുബൈര്‍ എന്നിവര്‍ ചുവപ്പ് പതാക പുതപ്പിച്ചു. ഡി വൈ എഫ് ഐ പതാക സംസ്ഥാന സെക്രട്ടറി എ എ റഹീം, ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് എന്നിവര്‍ പുതപ്പിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എന്‍ സുകന്യ, ജില്ലാ സെക്രട്ടറി ഇ പത്മാവതി, ജില്ലാ പ്രസിഡന്റ് എം സുമതി, വി വി രമേശന്‍, കെ എ മുഹമ്മദ് ഹനീഫ, അബ്ദുര്‍ റസാഖ് ചിപ്പാര്‍, കെ മണികണ്ഠന്‍, ടി കെ രാജന്‍, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു, ബാലസംഘം ജില്ലാ സെക്രട്ടറി പ്രവീണ്‍ പാടി, പ്രസിഡന്റ് കെ വി ശില്‍പ, ജില്ലാ കോര്‍ഡിനേറ്റര്‍ മധു മുദിയക്കാല്‍, കണ്‍വീനര്‍ ബി വൈശാഖ് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ അജിത്തിന്റെ മൃതദേഹം കുണ്ടങ്കറടുക്കയിലെ പൊതുശ്മശാനത്തിലും മനീഷ്‌കുമാറിന്റെ മൃതദേഹം മുളിയടുക്കയിലെ വീട്ടുവളപ്പിലും സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെയാണ് അജിത്ത്കുമാര്‍, ഭാര്യ മനിത, മക്കളായ അന്‍വേഷ്, ഷാന്‍വി, സഹോദരന്‍ സുജിത്ത് എന്നിവര്‍ക്കൊപ്പം ബണ്ട്വാള്‍ കല്ലടുക്കയിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയത്. കൂടെ കുമ്പളയിലെ ബാലസംഘം പ്രവര്‍ത്തകരായ മരിച്ച മനീഷ്‌കുമാര്‍, ഹരിപ്രസാദ്, മനോജ്കുമാര്‍, തേജസൂര്യ, രക്ഷിത്, ജിതീഷ് എന്നിവരെയും കൂട്ടി. വിവാഹത്തിന് ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം കല്ലടുക്കക്കടുത്ത് നേത്രാവതി പുഴയില്‍ കുളിക്കാന്‍ ചെന്നു. ആഴമുള്ള സ്ഥലങ്ങളാണെന്ന് കണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് മാറിയാണ് കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ പുഴയില്‍ തോണി യാത്രയും നടത്തി. തുടര്‍ന്ന് കുട്ടികള്‍ പുഴക്കരയില്‍ കുളിക്കാന്‍ തുടങ്ങി. കുട്ടികളെ നോക്കി അജിത്ത്കുമാര്‍ കരയിലുണ്ടായിരുന്നു. ഇതിനിടയില്‍ തേജസൂര്യ, രക്ഷിത്, ഹരിപ്രസാദ്, ജിതീഷ് എന്നിവര്‍ പുഴയിലെ ചളിയില്‍ കുരുങ്ങി മുങ്ങി. ആര്‍ക്കും നീന്താനറിയില്ലായിരുന്നു. കൂടുതല്‍ ആഴത്തിലേക്ക് മുങ്ങിയ മനീഷിനെ രക്ഷിക്കാന്‍ നീന്തല്‍ അറിയാതിരുന്നിട്ടും അജിത്കുമാര്‍ പുഴയില്‍ ചാടി. എന്നാല്‍ പുഴയിലെ ചളിയില്‍ കാല്‍പൂണ്ട അജിത് മനീഷ്‌കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ മുങ്ങിത്താണു. മറ്റു കുട്ടികളെ കരിയിലുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷിച്ചു. പുഴയില്‍ നിന്ന് പുറത്തെടുത്ത രക്ഷിതിനെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ചു.
തുടര്‍ന്ന് തുമ്പയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മനീഷ്‌കുമാറിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അജിത്കുമാറിനെ മരിച്ച നിലയിലാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്. ചന്ദ്രന്‍ കാരണവരാണ് അജിത്ത്കുമാറിന്റെ അച്ഛന്‍. അമ്മ: വാരിജ. സഹോദരങ്ങള്‍: സുജിത്ത്, അഡ്വ. രഞ്ജിത. കുമ്പള മുളയടുക്കം ഭഗവതി കൃപയില്‍ മണികണ്ഠന്റെ മകനാണ് മനീഷ്‌കുമാര്‍. കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ഥിയാണ്. ബാലസംഘം കുമ്പള വില്ലേജ് കമ്മിറ്റി അംഗമാണ്. അമ്മ: ജയന്തി. സഹോദരന്‍: മനോജ്കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trending, Death, CPM Worker, Ajith Kumar and Maneesh Kumar no more.

Powered by Info News For You

Comments
Post a Comment