ആസാമില്‍ വര്‍ഗീയ ലഹള: മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, നിരവധി സ്ഥാപനങ്ങള്‍ തകര്‍ത്തു, കലാപം പൊട്ടിപ്പുറപ്പെട്ടത് ആരാധനാലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന്; നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഗുവഹാത്തി:(www.kvartha.com 10/05/2019) ആസാമില്‍ മതവിഭാഗങ്ങള്‍ ഏറ്റുമുട്ടലിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആസാമിലെ ഹൈലാകണ്ഡിയിലാണ് വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. 15 പേര്‍ക്ക് ആക്രമങ്ങളില്‍ പരിക്കേറ്റു. നിരവധി സ്ഥാപനങ്ങള്‍ തകര്‍ത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തിരുന്നു.
ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ ആരാധനാലയ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞതോടെയാണ് ആക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2012ല്‍ ആസമില്‍ ബോഡോ വിഭാഗവും ബംഗാളി മുസ്ലിംകളും തമ്മിലുണ്ടായ ലഹളയില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Communal violence, Vehicles, Injured, Communal Clashes Erupt in Assam's Hailakandi, Prohibitory Orders Imposed

Powered by Info News For You

Comments
Post a Comment