ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: (www.kvartha.com 03.05.2019) ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടികയറാന്‍ ശ്രമിക്കവേ അതേ ബസിന്റെ പിന്‍ചക്രം കയറിയാണ് ക്ലീനര്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിലാണ് അപകടം. മാറാട് സ്വദേശി അന്‍ഷാദ് (22)ആണ് മരിച്ചത്.

Bus cleaner died after falling from running bus, Kozhikode, News, Local-News, Accidental Death, bus, Dead Body, hospital, Medical College, Kerala

റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ഓടിക്കയറാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് -ബേപ്പൂര്‍ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്. സ്ഥിരമായി സെവന്‍ ഡേയ്‌സ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bus cleaner died after falling from running bus, Kozhikode, News, Local-News, Accidental Death, bus, Dead Body, hospital, Medical College, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?