അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ല; വെട്ടേറ്റ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നസീറിനെ സന്ദര്‍ശിച്ച് പി ജയരാജന്‍

കോഴിക്കോട്: (www.kvartha.com 20.05.2019) തലശ്ശേരിയില്‍ വെട്ടേറ്റ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ തനിക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെയാണ് പി ജയരാജന്‍ സന്ദര്‍ശിച്ചത്. നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം ചെലവഴിച്ച പി ജയരാജന്‍ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ആശുപത്രിയില്‍ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനെ കാണാനെത്തിയത്. നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് തലശ്ശേരിയില്‍ വെച്ച് മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ സി ഒ ടി നസീറിന് വെട്ടേറ്റത്. കഴുത്തിനും കാലിനും പരിക്കേറ്റ് ചികിത്സ തേടിയ നസീര്‍ സുഖം പ്രാപിച്ചുവരികയാണെന്നാണ് വിവരം.

നസീറിന് വെട്ടേറ്റതിന് പിന്നാലെ അക്രമത്തിന് പിന്നില്‍ പി ജയരാജനാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും രംഗത്തെത്തിയിരുന്നു. ജയരാജന്റെ അറിവോടെയാണ് അക്രമം നടത്തിയതെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ആരോപണം. അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

അതേസമയം, സിപിഎം വിട്ടതും പി ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതും കാരണം സിപിഎമ്മിന് തന്നോട് വിരോധമുണ്ടെന്നാണ് നസീറിന്റെ മൊഴി. തലശേരി എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തെ തലശ്ശേരി നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു നസീര്‍.



Keywords: Kerala, Kozhikode, News, Politics, Election, attack, P Jayarajan visits C O T Naseer 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?