ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവര്‍ ജാഗ്രതൈ; ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല, ലൈസന്‍സ് തന്നെ റദ്ദാക്കും

ന്യൂഡെല്‍ഹി: (www.kvartha.com 17.05.2019) ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ ലഭിക്കില്ല. ഹെല്‍മറ്റ് ധരിക്കാതെ എത്തുന്ന ഇരുചക്ര വാഹനക്കാര്‍ക്ക് നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് പെട്രോള്‍ ലഭിക്കാത്തത്. ജില്ലാ ഭരണകൂടത്തിന്റേതാണ് തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാക്കും. റോഡപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

ഹെല്‍മറ്റില്ലാതെ പമ്പുകളിലെത്തിയാല്‍ വാഹന നമ്പര്‍ സിസിടിവി ക്യാമറ ഉപയോഗിച്ച് കണ്ടുപിടിച്ച് ഉടമയുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Not wearing a helmet? You won't get petrol at Noida pumps from June 1, News, New Delhi, Business, Accident, Vehicles, National

ഹെല്‍മറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് പെട്രോള്‍ നല്‍കാത്ത പക്ഷം പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള നീക്കങ്ങളും നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി എല്ലാ പമ്പുകളിലും മികച്ച നിലവാരത്തിലുള്ള സിസിടിവി ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Not wearing a helmet? You won't get petrol at Noida pumps from June 1, News, New Delhi, Business, Accident, Vehicles, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?