ചെറിയ വാഹനാപകടം നടന്ന സ്ഥലത്ത് കൂടി നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ കാര്‍ ഇടിച്ച് എട്ടുപേര്‍ മരിച്ചു, അപകടം കുവൈത്ത് കബ്ദ് റോഡില്‍
കുവൈത്ത് സിറ്റി: (www.kvartha.com 27.05.2019) ചെറിയ വാഹനാപകടം നടന്ന സ്ഥലത്ത് കൂടി നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ കാര്‍ ഇടിച്ച് എട്ടുപേര്‍ മരിച്ചു. അഞ്ച് കുവൈത്തികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചത്. കുവൈത്തിലെ കബ്ദ് റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കബ്ദിനടുത്ത് ചെറിയ വാഹനാപകടം ഉണ്ടായതിനെതുടര്‍ന്ന് കൂടിനിന്നവരുടെ ഇടയിലേക്ക് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. മൃതദേഹങ്ങള്‍ ഫോറന്‍സിക് വകുപ്പിന് കൈമാറി. അഗ്‌നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Keywords: Kuwait, Gulf, Accident, Accidental Death, Kuwait road accident kills 8 in area near country’s capital

Powered by Info News For You
Comments
Post a Comment