മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ആലപ്പുഴ: (www.kvartha.com 11.05.2019) മുടിവെട്ടിയ സ്റ്റൈലിനെ ചൊല്ലി അമ്മയോട് വഴക്കിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വളളികുന്നം പുത്തന്‍ചന്ത സുബിജാലയത്തില്‍ ശ്രീജയുടേയും പരേതനായ ജയന്റെയും മകന്‍ അഭിജിത്ത് (13) ആണ് ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരില്‍ തൂങ്ങി മരിച്ചത്. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

സ്വന്തം ഇഷ്ട പ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് കഴിഞ്ഞ ദിവസം അമ്മയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം തൂങ്ങി മരിച്ചതെന്നാണ് പ്രാഥമികനിഗമനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Student, Suicide, Mother, Student Committed Suicide after Hearing Mother's Scolding. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?