പ്രഥമ ആന്റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്‌കാരം വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ കെ സജിമോന്

കോട്ടയം: (www.kvartha.com 27.05.2019) ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പ്രഥമ ആന്റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്‌കാരം കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്ക റിപ്പോര്‍ട്ടിംഗിനിടെ മുങ്ങിമരിച്ച മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ കെ സജിമോന്. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ആര്‍ ഗോപീകൃഷ്ണന്‍, മരിയന്‍ ജോര്‍ജ്, തേക്കിന്‍കാട് ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പാലായില്‍ പത്രപ്രവര്‍ത്തകനായിരിക്കെ മരിച്ച ആന്റോ നെല്ലിക്കുന്നേലിന്റെ സ്മരണാര്‍ത്ഥം എന്‍ എഫ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ ഒന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പാലാ ഇടമറ്റം സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ എസ് ശബരീനാഥന്‍ എം എല്‍ എ അവാര്‍ഡ് സമ്മാനിക്കും. ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി മുഖ്യാതിഥിയായിരിക്കും. സജിമോന്റെ ഭാര്യ സുനിത സജി അവാര്‍ഡ് ഏറ്റുവാങ്ങും.

Anto Nellikunnel media award goes to E K Sajimon, Kottayam, News, Award, Mathrubhumi, Reporter, Flood, Kerala

2018 ജൂലൈ 23 ന് വൈക്കം കരിയാറിലെ മുണ്ടാര്‍ പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍ 300 കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ശ്രമത്തിനിടെയാണ് വള്ളം മറിഞ്ഞ് ഇ കെ സജിമോനും മാതൃഭൂമി ഡ്രൈവര്‍ ബിപിനും മരിക്കുന്നത്. പിറ്റേദിവസമാണ് മൃതദേഹം കണ്ടെത്തിയത്. മാതൃഭൂമി കടുത്തുരുത്തി റിപ്പോര്‍ട്ടറായിരുന്ന ഇ കെ സജിമോന്‍ ഒന്നര പതിറ്റാണ്ടുകാലം കടുത്തുരുത്തി, വൈക്കം മേഖലകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anto Nellikunnel media award goes to E K Sajimon, Kottayam, News, Award, Mathrubhumi, Reporter, Flood, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?