മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു

സേലം: (www.kvartha.com 09.05.2019) മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. മകളുടെ പ്രണയത്തെ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മൂന്നുദിവസം മുമ്പ് പെണ്‍കുട്ടി ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി കാമുകനെ വിവാഹം കഴിക്കുകയായിരുന്നു.

ഇതറിഞ്ഞ വീട്ടുകാര്‍ അപമാനം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നു. അടച്ചിട്ട വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്പതികളുടെ മൂത്ത മകളാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്.

4 Of Family Commit Suicide After Daughter Married Lover, News, Local-News, Dead, Obituary, Suicide, Family, Police, Marriage, National

തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് പെണ്‍കുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അതിനുശേഷമാണ് കുടുംബം ആത്മഹത്യ ചെയ്തത്. കുടുംബത്തിന് നാണക്കേടായെന്ന തരത്തില്‍ പലരും ഇവരെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4 Of Family Commit Suicide After Daughter Married Lover, News, Local-News, Dead, Obituary, Suicide, Family, Police, Marriage, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?