ഓമ്‌നി വാന്‍ മറിഞ്ഞ് ഉമ്മയും മകനും മരിക്കാനിടയായത് അപകട സാധ്യതയുള്ള റോഡില്‍ സുരക്ഷാ ഭിത്തി ഇല്ലാത്തതിനാല്‍

ബദിയടുക്ക: (www.kasargodvartha.com 03.05.2019) മുണ്ട്യത്തടുക്ക ബാഡൂര്‍ ഓണിബയലില്‍ ഓമ്‌നി വാന്‍ മറിഞ്ഞ് ഉമ്മയും മകനും മരിക്കാനിടയായത് അപകട സാധ്യതയുള്ള റോഡില്‍ സുരക്ഷാ ഭിത്തി ഇല്ലാത്തതിനാലാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. രണ്ട് കുട്ടികളും മാതാവും ഗുരുതരനിലയില്‍ മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

പെര്‍ള കൈക്കമ്പ ബാഡൂര്‍ സീതാംഗോളി റോഡിലെ ഓണി ബയലിലാണ് ഓമ്‌നി വാന്‍ ആഴമേറിയ കുഴിയില്‍ വീണ് അപകടമുണ്ടായത്. വളവുള്ള റോഡില്‍ പാര്‍ശ്വഭിത്തി ഇല്ലാത്തതുമൂലം വാഹന അപകടം പതിവാകുന്നതായി നാട്ടുകാര്‍ പറയുന്നു.

 Accidental death in Badiyaduka, Badiyadukka, news, Kerala, kasaragod, Accident, Accidental-Death, hospital, Injured, Treatment, Police, fire force

സ്വകാര്യ വ്യക്തികള്‍ കുന്നുംപ്രദേശം മണ്ണ് മാന്തി ഉപയോഗിച്ച് റോഡ് വക്ക് വരെ വീടുകള്‍ വെച്ചിരിക്കുകയാണ്. 25 അടിയോളം ആഴമേറിയ കുഴില്‍ വീണ ഓമ്‌നി പൂര്‍ണമായും തകര്‍ന്നു. അകത്ത് ഉണ്ടായിരുന്ന എല്ലാവരെയും നാട്ടുകാരും ബദിയഡുക്ക പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്.

 Accidental death in Badiyaduka, Badiyadukka, news, Kerala, kasaragod, Accident, Accidental-Death, hospital, Injured, Treatment, Police, fire force

പെര്‍ളയിലെ ബീഫാത്വിമയും, മകന്‍ ഷെരീഫും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ആംബുലന്‍സ് എത്താനും വൈകിയിരുന്നു. ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പൊതുമരാമത്ത് റോഡാണ് ഇത്. റോഡ് നന്നായെങ്കിലും ആവശ്യമായ സുരക്ഷയാണ് ഇല്ലാത്തത്.

 Accidental death in Badiyaduka, Badiyadukka, news, Kerala, kasaragod, Accident, Accidental-Death, hospital, Injured, Treatment, Police, fire force

അപകടം മാടി വിളിക്കുന്ന സ്ഥലത്ത് സുരക്ഷാ ഭിത്തി വേണമെന്ന ആവിശ്യം നാട്ടുകാര്‍ ബന്ധപെട്ട അധികൃതരോട് ഉന്നയിച്ചെങ്കിലും കാര്യമായി ഇടപെടല്‍ നടത്തിയില്ല. ഇതിന് സ്വകാര്യ വ്യക്തികളുടെ സഹായവും ആവശ്യമാണ്. രണ്ട് മനുഷ്യ ജീവന്‍ പൊലിഞ്ഞപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ കാര്യത്തില്‍ കണ്ണുതുറക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

 Accidental death in Badiyaduka, Badiyadukka, news, Kerala, kasaragod, Accident, Accidental-Death, hospital, Injured, Treatment, Police, fire force

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Accidental death in Badiyaduka, Badiyadukka, news, Kerala, kasaragod, Accident, Accidental-Death, hospital, Injured, Treatment, Police, fire force.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?