ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തത് അവഞ്ചേഴ്‌സ്

മുംബൈ:(www.kasargodvartha.com 11/05/2019) പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് പരമ്പരയിലെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ഇന്ത്യയില്‍ വന്‍ പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. മുന്നൂറു കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് കളക്ഷന്‍ നേടിയത്. എന്നാല്‍ ചിത്രത്തിന് ബാഹുബലിക്ക് ഒപ്പമെത്താന്‍ സാധിച്ചിട്ടില്ല. ബാഹുബലി രണ്ട് ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിവസം സ്വന്തമാക്കിയത് 152 കോടി രൂപയിലധികമാണ്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 53 കോടി രൂപ മാത്രമാണ് അവഞ്ചേഴ്‌സ് നേടിയത്.

 News, Mumbai, National, Cinema, Entertainment,Avengers end game break box office collection

റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോള്‍ അവഞ്ചേഴ്‌സ് കളക്ഷനില്‍ 350 കോടി രൂപയിലേക്ക് എത്തുകയാണ്. എന്നാല്‍ ബാഹുബലി രണ്ട് അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 565 കോടി രൂപയാണ് സ്വന്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Cinema, Entertainment,Avengers end game break box office collection 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?