ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ട്രോളന്മാര്‍ക്കും കൂച്ചുവിലങ്ങിടണമെന്ന് ശശി എംഎല്‍എ; നടക്കില്ലെന്ന് മുഖ്യമന്ത്രി; എങ്കില്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നവരെയെങ്കിലും പാഠം പഠിപ്പിക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ആവശ്യം കേട്ട് ചിരിയടക്കാനാകാതെ മുഖ്യമന്ത്രിയും സഭയും
തിരുവനന്തപുരം:(www.kvartha.com 29/05/2019) ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ട്രോളന്മാര്‍ക്കും കൂച്ചുവിലങ്ങിടണമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി. സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ത് വൃത്തികേടും പറയുന്ന അവസ്ഥയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവരെയും ട്രോളന്മാരെയും നിലക്കുനിര്‍ത്താന്‍ നിയമനിര്‍മാണം വേണമെന്നും ശശി ആവശ്യപ്പെട്ടു. എന്നാല്‍ എംഎല്‍എയുടെ ആവശ്യം കേട്ട മുഖ്യമന്ത്രി കൈമലര്‍ത്തി. ചൊവ്വാഴ്ച ചോദ്യോത്തരവേളയിലായിരുന്നു നിയമസഭയില്‍ കൂട്ടച്ചിരി പടര്‍ത്തിയ സംഭവങ്ങള്‍.
സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ത് വൃത്തികേടും പറയുന്ന അവസ്ഥയാണെന്നും ഇവരുടെ ആക്രമണത്തിന് വിധേയരാവാത്ത എത്രപേര്‍ നിയമസഭയിലുണ്ടാകുമെന്നും ശശി ചോദിച്ചു. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ആറോ ഏഴോ പേര്‍ മാത്രമേ ഉണ്ടാകൂ എന്നും ശശി കൂട്ടിച്ചേര്‍ത്തു. ചില ട്രോളന്മാര്‍ ഉണ്ട്. വല്ലാത്ത രൂപത്തിലാണ് ഇവന്മാരുടെ ആക്രമണം. ആളെ തിരിച്ചറിയാന്‍ കഴിയാത്ത നമ്പറില്‍ നിന്ന് ഫോണ്‍കോളുകളും സന്ദേശങ്ങളും വരികയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ശശി പറഞ്ഞതോടെയാണ് സഭയിലാകെ കൂട്ടച്ചിരി പടര്‍ന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാകുമോയെന്ന് പി കെ ശശി മുഖ്യമന്ത്രിയോട് ചോദിച്ചപ്പോഴായിരുന്നു ചിരി പടര്‍ത്തിയ മറുപടി വന്നത്. ഉത്തരം പറയാനെഴുന്നേറ്റ മുഖ്യമന്ത്രി ശശിയുടെ ദയനീയാവസ്ഥക്ക് മുന്നില്‍ കൈമലര്‍ത്തുകയായിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു പ്രശ്‌നമാണ് അംഗം ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍, ഇക്കാര്യത്തില്‍ കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും ആരോഗ്യകരമായ നിലപാടുകളാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചത്. ചില നെഗറ്റിവ് ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുമാത്രം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. നിയമനിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ ഒെേട്ടറ പ്രശ്‌നങ്ങളുണ്ട്. സമൂഹത്തിെന്റ പൊതുബോധമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ പി സി ജാര്‍ജും എഴുന്നേറ്റു. അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെയെങ്കിലും നടപടി വേണമെന്നായിരുന്നു പി സി ജോര്‍ജിന്റെ ആവശ്യം. ഫോണ്‍ സംഭാഷണത്തിനിടയില്‍ ഉണ്ടായ മുസ്ലിംവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പുലിവാല് പിടിച്ചിരുന്നു. ഇക്കാര്യത്തില്‍ താനൊരു ഇരയാണെന്നുകൂടി പി സി ജോര്‍ജ് പറഞ്ഞതോടെ സഭയാകെ ചിരിയില്‍ മുങ്ങി. പി സി ജോര്‍ജിന്റെ ആവശ്യം കേട്ട മുഖ്യമന്ത്രിക്കും ചിരി അടക്കാനായില്ല.
ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ പീഡന പരാതിയെതുടര്‍ന്ന് ആറുമാസം സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും പാലക്കാട് സിറ്റിങ് എംപിയായിരുന്ന എം ബി രാജേഷിന്റെ പരാജയവും ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനമാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്ക്ക് നേരെ ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, MLA, Chief Minister, P K Shashi MLA against online medias and trolls

Powered by Info News For You

Comments
Post a Comment