മോള് ആ ഇക്കാന്റെ അടുത്തു പോയിരുന്നോളൂ.. ആ ഇക്ക നല്ല മനുഷ്യനാണ്; പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ അന്യപുരുഷന് ഇരയാവാന്‍ പ്രേരിപ്പിക്കുന്ന ഈ ഉമ്മയെ എന്തു പേരിട്ടുവിളിക്കണം?
കൂക്കാനം റഹ് മാന്‍
(www.kvartha.com 25.05.2019)
അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍ ഇവരോടൊക്കെ എങ്ങനെ പെരുമാറണമെന്നും ഇടപഴകുന്നതില്‍ പുലര്‍ത്തേണ്ട അകല്‍ച്ചയും, അടുപ്പവും മറ്റും സമൂഹ മര്യാദക്കനുസരിച്ച് അനുവര്‍ത്തിക്കേണ്ടതെങ്ങിനെയെന്നും വ്യക്തികള്‍ പഠിച്ചിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ മൂല്യ ബോധത്തില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബ ബന്ധങ്ങളിലാണ് അത്തരം അപചയങ്ങള്‍ ഇന്ന് കുടുതല്‍ നടന്നു കൊണ്ടിരിക്കുന്നത്. നാം കുടുംബ ബന്ധങ്ങളില്‍ പണ്ടേ പുലര്‍ത്തിപ്പോന്ന ചില അരുതുകളും, അരുതായ്മകളും ഉണ്ട്. ബന്ധുക്കള്‍ തമ്മില്‍ അരോചകങ്ങളായ ഇടപെടലുകള്‍ കാണുമ്പോള്‍, നാം കാത്തുസൂക്ഷിച്ച മൂല്യബോധങ്ങള്‍ അപ്പാടെ പിഴുതെറിയപ്പെടുകയാണോ എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
ലൈംഗികതയാണ് പരമ പവിത്രമായി ഇന്ത്യന്‍ സമൂഹം കണക്കാക്കി വരുന്ന ഒരു കാര്യം. അതിന്ന് പാടെ തകര്‍ന്നു പോയി കൊണ്ടിരിക്കുകയാണ്. അച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു. സ്വന്തം സഹോദരിയെ ലൈംഗിക വേഴ്ചക്കിരയാക്കുന്ന സഹോദരന്‍, സ്വന്തം രക്തത്തില്‍ പിറന്ന മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ച് പണം സമ്പാദിക്കുന്ന അച്ഛന്‍, മകളെ അന്യ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന അമ്മ ഇത്തരം വാര്‍ത്തകള്‍ പത്ര മാധ്യമങ്ങളില്‍ വരുമ്പോള്‍ ഒറ്റപ്പെട്ട സംഭവമാണല്ലെ എന്ന് കരുതി നാം സമാധാനിക്കാറുണ്ട്. എന്തേ മനുഷ്യര്‍ ഇത്തരത്തില്‍ മൃഗ തുല്യരായി പോകുന്നു എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട രണ്ടനുഭവങ്ങള്‍ വായനക്കാരുടെ മുമ്പില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഇത് വായിച്ചുതള്ളരുത്. പ്രതികരിക്കണം, പരിഹാരം കാണണം. അല്ലാത്ത പക്ഷം മനുഷ്യര്‍ കാത്തു സൂക്ഷിച്ച മൂല്യ ബോധം ഇവിടെ അവസാനിക്കുകയും മനുഷ്യരും മൃഗങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.
ഒരു ഉമ്മയെകുറിച്ചാണ് പറയാന്‍ പോകുന്നത്. അവര്‍ വിവാഹിതയാണ്. രണ്ടു പെണ്‍മക്കളുടെ അമ്മയാണ്. ഉമ്മയുടെ വഴിവിട്ട ഇടപെടലുകള്‍ കണ്ടെത്തിയ ഭര്‍ത്താവ് അവളെ മൊഴിചൊല്ലി. മൂത്തമകളെ ബന്ധു വീട്ടില്‍ താമസിപ്പിച്ച് പഠിക്കാനുളള സൗകര്യമൊക്കെ ഉപ്പ ചെയ്തു കൊടുത്തു. ഇളയ മകളെ ഉമ്മയുടെ കൂടെയും താമസിപ്പിച്ചു. ഉമ്മ വാടകയ്ക്ക് ഒരു ക്വാര്‍ട്ടേര്‍സിലാണ് താമസം. സന്ധ്യമയങ്ങിയാല്‍ ക്വാര്‍ട്ടേര്‍സ് ലക്ഷ്യമാക്കി ചിലര്‍ വരാറുണ്ട്. ഉമ്മയുടെ പഴയ ഇടപാടുകാര്‍. കൂടെ താമസിച്ച ഇളയമകള്‍ എട്ടാം ക്ലാസിലെത്തി. നല്ല സുന്ദരിക്കുട്ടിയാണവള്‍.
ഇടപാടുകാരായി എത്തുന്നവര്‍ മകളിലും കണ്ണുവെച്ചു തുടങ്ങി. ഉമ്മയോട് അക്കാര്യം അവര്‍ സൂചിപ്പിച്ചു. സ്വന്തം ശരീരം കാഴ്ച വെക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്ക് അവളോട് ഇത്തരം കാര്യം തുറന്നു പറയാന്‍ ഭയമുണ്ടാവില്ല. അവരുടെ ആവശ്യം അംഗീകരിക്കാന്‍ ആ ഉമ്മ തയ്യാറായി. മകളോട് സ്‌നേഹത്തോടെ പറഞ്ഞു പോലും, മോള് ആ ഇക്കാന്റെ അടുത്തു പോയിരുന്നോളൂ. ആ ഇക്ക നല്ല മനുഷ്യനാണ്. സ്വന്തം പ്രായപൂര്‍ത്തിയാകാത്ത മകളെ അന്യപുരുഷന് ഇരയാവാന്‍ പ്രേരിപ്പിക്കുന്ന ഈ ഉമ്മയെ എന്തു പേരിട്ടു വിളിക്കണം?
സാഹചര്യങ്ങളാവാം ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. പക്ഷേ ആ സാഹചര്യങ്ങളെ മറികടക്കാനുളള മനോധൈര്യം കൈവരിക്കാന്‍ ഈ സ്ത്രീക്ക് കഴിയാതെ പോയി. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവളാണ്. യുവതിയാണ്. വികാരമുണ്ടാവുക സ്വാഭാവികം. അവസരം കാത്തുനില്‍ക്കുന്ന പുരുഷന്മാരുമുണ്ടാവും. അത്തരം സന്ദര്‍ഭങ്ങളില്‍ പതറി പോവാതെ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് അവര്‍ നേടിയില്ല. സ്വന്തം മകളെ ആഗ്രഹിച്ചുവരുന്ന പുരുഷനോട് പറ്റില്ല. അവളെന്റെ മകളാണ്. അവളെ കാത്തു സൂക്ഷിക്കേണ്ടത് എന്റെ കടമയാണെന്ന് അവനെ ബോധ്യപ്പെടുത്താനുള്ള ത്രാണി അവള്‍ക്കില്ലാതെ പോയി. ആ പ്രശ്‌നം അവസാനിച്ചതിങ്ങനെ, മകള്‍ പരാതി നല്‍കി. ഉമ്മ അകത്തായി, ഉമ്മയുടെ അടുപ്പക്കാരും, അവള്‍ ജീവിതം തുലച്ചു..
...........................
ഇതും ഒരു ഉമ്മ രണ്ടു മക്കളെ പ്രസവിച്ചു. ഇരുപത്തഞ്ചില്‍ താഴെ പ്രായമുള്ള യുവതി. ഭര്‍ത്താവ് ലൈംഗികാതിപ്രസരമുള്ള വ്യക്തി. പണത്തിനും പ്രതാപത്തിനും കുറവില്ല. നാല്പതിനോടടുത്ത് പ്രായം. മലബാര്‍ മാപ്പിളമാരുടെയിടയില്‍ വിവാഹശേഷം ഭാര്യാവീട്ടിലാണ് ഭര്‍ത്താക്കന്മാരുടെ താമസം. ഈ കക്ഷിയും ഭാര്യാ വീട്ടില്‍ സുഖസുന്ദരമായി ജീവിച്ചു വരുന്ന വ്യക്തിയാണ്. ഇയാള്‍ ഭാര്യയെ പലതരത്തിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കും. അതും പോരാഞ്ഞ് ഭര്യയുടെ കുഞ്ഞനുജത്തിയെ കേവലം പതിനാലു വയസ്സുകാരിയെ അയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിക്കണമെന്ന് ഭാര്യയോട് ആജ്ഞാപിക്കുന്നു. ഭയപ്പെടുത്തിയും, പീഡിപ്പിച്ചും അതിനുള്ള അവസരമൊരുക്കണമെന്ന അയാളുടെ ആഗ്രഹത്തിന് ഭാര്യ വഴങ്ങി.
ആ പതിനാലുകാരിയായ അനിയത്തിയെ അവരുടെ കിടപ്പു മുറിയിലേക്ക് ആ ചേച്ചി കൂട്ടിക്കൊണ്ടു വരുന്നു. ചേച്ചി പുറത്തേക്കിറങ്ങി നില്‍ക്കുന്നു. ആ പാവം പെണ്‍കുട്ടിയെ അയാള്‍ ദ്രോഹിച്ചു. വീണ്ടും വീണ്ടും വഴങ്ങിക്കൊടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. ചേച്ചിയുടെ മൊബൈല്‍ അവള്‍ക്കു നല്‍കി. അയാള്‍ ലൈംഗിക ചിത്രങ്ങള്‍ അതിലേക്ക് അയച്ചു കൊടുക്കും. അതേ പോലെ പ്രായോഗികമായി ചെയ്യാന്‍ അയാള്‍ നിര്‍ബ്ബന്ധിക്കും. നമുക്ക് ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കാമെന്നും. നിനക്ക് നല്ലൊരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടെത്തിത്തരുമെന്നും അയാള്‍ ആശ കൊടുത്തുകൊണ്ടിരുന്നു. പോരാത്തതിന് അയാളുടെ സുഹൃത്തുക്കളുമായും നമ്മള്‍ ചെയ്യുന്ന പോലെ ചെയ്യണമെന്നും അയാള്‍ നിര്‍ബന്ധിച്ചു..
നോക്കണേ സ്വന്തം സഹോദരി ഈ കൊടും ചതിക്ക് കൂട്ടു നില്‍ക്കുകയാണ്. അവള്‍ക്ക് രക്ഷയില്ലാത്തതു കൊണ്ടാവാം. എങ്കിലും അതാവില്ലെന്ന് തറപ്പിച്ചു പറയാന്‍ ആ ചേച്ചി തയ്യാറാകാത്തതെന്തേ? തുടര്‍ച്ചയായി രണ്ടുവര്‍ഷം ആ പെണ്‍കുഞ്ഞിനെ ദ്രോഹിച്ച വ്യക്തി. അയാളുടെ സുഹൃത്തുക്കള്‍ക്ക് കൂടി അവളെ കാഴ്ചവെക്കാനുളള ശ്രമം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടി പരാതിയുമായെത്തി. അയാളും കിടക്കുന്നുണ്ടിപ്പോള്‍ റിമാന്‍ഡില്‍.
മകളെന്നോ, അനിയത്തിയെന്നോ എന്ന ബോധം നഷ്ടപ്പെട്ട അവസ്ഥയിലെത്തിയ ഇത്തരം മനുഷ്യര്‍ക്ക് സ്വ ബോധം തന്നെ നഷ്ടപ്പെട്ടുവോ? സ്വന്തം കാര്യം മാത്രം നോക്കിക്കാണുന്ന അവസ്ഥയാണോ ഇതിനു കാരണം?
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookanam-Rahman, Article, Molestation, Mother persuading daughter for illegal relationship with mom's friend.
(www.kvartha.com 25.05.2019)
പരിഷ്‌കൃത സമൂഹത്തില്‍ വ്യക്തികള്‍ അനുഷ്ടിക്കേണ്ട മൂല്യങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയായിരിക്കണമെന്നും നമുക്കൊരു ധാരണ ഉണ്ട്. കുടുംബ ബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, ഇതൊക്കെ സംരക്ഷിക്കേണ്ട വിധം, ഇടപഴകേണ്ട രീതി, തെറ്റും ശരിയും എന്തൊക്കെയാണെന്നും, എങ്ങനെയാണെന്നും തുടങ്ങി എല്ലാകാര്യങ്ങളും ഒരു കുഞ്ഞിന്റെ ജനനം മുതല്‍ ഘട്ടംഘട്ടമായി അവന്‍ പഠിക്കുന്നുണ്ട്.

Powered by Info News For You

Comments
Post a Comment