അവസരം ഉണ്ടായിട്ടും പാര്‍ട്ടി അത് വേണ്ടവിധം വിനിയോഗിച്ചില്ല; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് ആര്‍ എസ് എസ്; നേതൃയോഗത്തില്‍ പൊട്ടിത്തെറിച്ച് സ്ഥാനാര്‍ത്ഥികള്‍
കൊച്ചി: (www.kvartha.com 02.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന ബി.ജെ.പിയുടെ നേതൃയോഗത്തില്‍ പൊട്ടിത്തെറിച്ച് സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനമാകെ നിശ്ചലമായിരുന്നുവെന്ന് പറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ എസ്.സി വിഭാഗമുള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളെ പാര്‍ട്ടി അവഗണിച്ചുവെന്നും കുറ്റപ്പെടുത്തി.
സംസ്ഥാന തലത്തില്‍ പാര്‍ട്ടി നേതൃത്വം ഒരു കോ - ഓര്‍ഡിനേഷനും നടത്താതിരുന്നത് ജയസാധ്യതയുള്ള മണ്ഡലങ്ങളെ പോലും ബാധിച്ചു. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ പ്രധാന മണ്ഡലങ്ങളില്‍ പ്രചാരണത്തിന് കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വം മുന്‍കൈ എടുത്തില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് നടത്തിയ ഗൃഹ സമ്പര്‍ക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് സഹായകരമായതെന്നുമുള്ള വിലയിരുത്തലുകളും നടന്നു. ആര്‍.എസ്.എസിന്റെ ഗൃഹ സമ്പര്‍ക്കമാണ് ഇവിടെ ഗുണം ചെയ്തതെന്നും ഒരു ജില്ലാ നേതാവ് പറഞ്ഞു.
ബി.ജെ.പി സംഘടനാ സംവിധാനം കുറച്ചു കൂടി ഫലപ്രദമാകണമെന്നും സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ കൂടുതലായി പഠിക്കണമെന്നും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ജയിക്കാനാണ് മത്സരിക്കുന്നതെന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.
അതിനിടെ പട്ടികജാതി വിഭാഗത്തിന് മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ ഒരു പ്രമുഖ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ക്ക് മറ്റ് പാര്‍ട്ടികളില്‍ പോകേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച പി.എം.വേലായുധനെ സംസാരിക്കാന്‍ അനുവദിച്ചില്ല.
വടകരയിലെയും കൊല്ലത്തെയും കോഴിക്കോട്ടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായതായി കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് വിലയിരുത്തി.
പത്തനം തിട്ടയില്‍ എന്‍.ഡി.എ തരംഗമായിരുന്നില്ലെന്നും സ്ഥാനാര്‍ത്ഥി തരംഗമായിരുന്നുവെന്നും മണ്ഡലം കണ്‍വീനര്‍ അജിത് പറഞ്ഞു. ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ ഏറ്റെടുക്കുകയായിരുന്നു. പൊന്നാനിയില്‍ മുസ്ലീം വോട്ടര്‍മാരാണ് പൊതുസമ്മേളനങ്ങളില്‍ ഉള്‍പ്പെടെ മുന്‍പന്തിയിലുണ്ടായിരുന്നതെന്ന് സ്ഥാനാര്‍ത്ഥി വി.ടി.രമ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതായി എല്ലാ ജില്ലകളിലെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സമയമെടുത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിശകലനം ചെയ്യാന്‍ വീണ്ടും സംസ്ഥാന നേതൃയോഗം വിളിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ ആവശ്യപ്പെട്ടു. 45 ലക്ഷത്തിലേറെ വോട്ടും ഏഴു സീറ്റുകളിലെ ജയസാധ്യതയുമുണ്ടെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP leadership in effective in election campaign, Kochi, News, Politics, Lok Sabha, Election, Trending, Criticism, Meeting, Kerala.

Powered by Info News For You

Comments
Post a Comment